IPL 2024: എന്റെ തെറ്റ്, രാജസ്ഥാനെതിരായ തോല്‍വിയുടെ കാരണം പറഞ്ഞ് ഹാര്‍ദ്ദിക്

ഐപിഎലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോല്‍വി വഴങ്ങാനിടയായതിന്റെ കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. മുംബൈയെ സംബന്ധിച്ച് വളരെ കടുപ്പമേറിയ രാത്രിയായിരുന്നു ഇതെന്നും ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല ടീമിനു ലഭിച്ചതെന്നും മത്സര ശേഷം ഹാര്‍ദ്ദിക് പറഞ്ഞു.

അതെ, ഇതു വളരെ ദുഷ്‌കരമായ രാത്രി തന്നെയാണ്. ഞങ്ങള്‍ ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല മല്‍സരത്തില്‍ ടീമിനു ലഭിച്ചത്. ടീമിനു തകര്‍ച്ച നേരിട്ടപ്പോള്‍ തിരിച്ചടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. 150-160 റണ്‍സിനു അടുത്തെങ്കിലും നേടാന്‍ സാധിക്കുമെന്ന അവസ്ഥയിലായിരുന്നു ഞങ്ങളുണ്ടായിരുന്നത്.

പക്ഷെ എന്റെ വിക്കറ്റ് രാജസ്ഥാന്‍ റോയല്‍സിനെ കളിയിലേക്കു തിരികെ വരാന്‍ അനുവദിക്കുകയായിരുന്നു. ഞാന്‍ കൂടുതല്‍ ചെയ്യേണ്ടത് ആവശ്യമായിരുന്നു. ഇത്തരമൊരു പിച്ച് ഞങ്ങള്‍ ഇവിടെ പ്രതീക്ഷിച്ചതല്ല. പക്ഷെ ബാറ്ററെന്ന നിലയില്‍ നിങ്ങള്‍ക്കു എല്ലായ്പ്പോഴും പിച്ചില്‍ നിന്നും ആനുകൂല്യം കിട്ടില്ല, ചില സമയങ്ങങ്ങളില്‍ ബോളര്‍മാര്‍ക്കും ഈ തരത്തില്‍ പിന്തുണ കിട്ടുന്നത് നല്ലതാണ്.

ശരിയായ കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് പ്രധാനം. ചില സമയങ്ങളില്‍ ശരിയായ ഫലം ലഭിക്കും, ചില സമയങ്ങളില്‍ അതു നിങ്ങള്‍ക്കു ലഭിക്കുകയും ചെയ്യില്ല. ഒരു ഗ്രൂപ്പെന്ന നിലയില്‍ ഞങ്ങള്‍ക്കു ഒരുപാട് നന്നായി ചെയ്യാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. പക്ഷെ ഞങ്ങള്‍ കുറേക്കൂടി അച്ചടക്കവും കൂടുതല്‍ ധൈര്യവും കാണിക്കേണ്ടതുണ്ട്- ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്