ഐപിഎല്‍ 2024: 'മുംബൈ പറഞ്ഞു പരത്തുന്ന പെരുംനുണ'; പൊളിച്ചടുക്കി ഉത്തപ്പ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി നിയമിതനായതുമുതല്‍ ഹാര്‍ദിക് പാണ്ഡ്യ ആരാധകരില്‍നിന്ന് കനത്ത അവഗണനയും പരിഹാസവുമാണ് ഏറ്റുവാങ്ങുന്നത്. മത്സരവേദികളിലെല്ലാം താരത്തെ കൂവിയാണ് കാണികള്‍ വരവേല്‍ക്കുന്നത്. ആരാധകരുടെ ഈ കുവലുകളും പരിഹാസങ്ങളും ഹാര്‍ദിക്കിനെ ബാധിക്കുന്നില്ല പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് സഹതാരങ്ങളും ടീം മാനേജ്‌മെന്റും പറയുന്നത്. എന്നാല്‍ ഇത് കള്ളമാണെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം റോബിന്‍ ഉത്തപ്പ.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാവാന്‍ കഴിവുള്ള താരമാണ് ഹാര്‍ദിക്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും തൊട്ടടുത്ത സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മുംബൈയിലേക്ക് മാറിയത്. ട്രോളുകളും പരിഹാസങ്ങളുമെല്ലാം അവന്‍ പ്രതീക്ഷിച്ചിരിക്കാം. എന്നാല്‍ ഇതൊന്നും അവനെ ബാധിക്കില്ലേ?

ഏതൊരു മനുഷ്യനേയും ഇത് മാനസികമായി ബാധിക്കും. എത്രപേര്‍ക്ക് ഇതിന്റെ വസ്തുത അറിയാം. മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ തീര്‍ച്ചയായും ഹാര്‍ദിക്കിനെ ബാധിച്ചിട്ടുണ്ടാവും. അവന്റെ വൈകാരികതയെ ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പെരുമാറ്റം ഒരു മനുഷ്യനെതിരേയും നടത്തരുത്- ഉത്തപ്പ പറഞ്ഞു.

നിലവിലെ സാഹചര്യങ്ങള്‍ താരത്തെ ബാധിച്ചിട്ടുണ്ടെന്ന് പ്രകടനങ്ങളില്‍നിന്നും വ്യക്തമാണ്. ബാറ്റിംഗില്‍ ഇതുവരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത താരത്തിന് ബോളിംഗിലും ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

Latest Stories

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'