ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഐപിഎലില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ഒരു റണ്‍സിന് തോല്‍ക്കാനായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ വിധി. വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ തകര്‍പ്പന്‍ ബോളിംഗാണ് ഹൈദരാബാദില്‍ റോയല്‍സിന് വിജയം നിഷേധിച്ചത്. മത്സരശേഷം നിര്‍ണായകമായ അവസാന ഓവറിലെ തന്റെ ചിന്താ പ്രക്രിയയെക്കുറിച്ച് ഭുവനേശ്വര്‍ കുമാര്‍ വെളിപ്പെടുത്തി.

ഇതാണ് എന്റെ രീതിയെന്ന് ഞാന്‍ കരുതുന്നു. മത്സരഫലത്തെക്കുറിച്ച് അവസാന ഓവറില്‍ ചിന്തിച്ചിരുന്നില്ല. സണ്‍റൈസേഴ്‌സ് താരങ്ങളും അക്കാര്യം ചര്‍ച്ച ചെയ്തില്ല. സാധാരണയായി പന്തെറിയുന്നതുപോലെ മാത്രം കരുതി. ആദ്യ രണ്ട് പന്ത് നന്നായി എറിഞ്ഞപ്പോഴും ഇനി എന്തും സംഭവിക്കാമെന്ന് മനസിലായി. എങ്കിലും അതിനെക്കുറിച്ച് ആലോചിക്കാതെയാണ് പന്തെറിഞ്ഞത്.

പന്ത് നന്നായി സ്വിംഗ് ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ അത് ഏറെ ആസ്വദിച്ചു. ഭാഗ്യവശാല്‍ എനിക്ക് വിക്കറ്റുകള്‍ ലഭിച്ചു. ഈ സീസണില്‍ എനിക്ക് മോശം തുടക്കമാണ് ലഭിച്ചത്. എന്നാല്‍ ബാറ്റര്‍മാര്‍ക്കെതിരായ എന്റെ ചിന്താഗതികള്‍ മാറി. പുതിയ രീതിയിലുള്ള ബാറ്റിംഗില്‍ എന്റെ ബൗളിംഗ് ചിന്താഗതികള്‍ മാറ്റേണ്ടി വന്നു- ഭുവനേശ്വര്‍ കുമാര്‍ വ്യക്തമാക്കി.

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കേ 15 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത് ക്രീസിലുണ്ടായിരുന്ന റോവ്മാന്‍ പവലിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് ഭുവി ഹൈദരാബാദിന് ജയം സമ്മാനിച്ചത്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം