IPL 2024: ലഖ്നൗ തനിക്ക് കളിക്കാന്‍ 'അനുയോജ്യമായ' ഐപിഎല്‍ ഫ്രാഞ്ചൈസി അല്ല, ഇഷ്ട ടീമിന്‍റെ പേര് വെളിപ്പെടുത്തി കെഎല്‍ രാഹുല്‍ 

2022-ല്‍ ഫ്രാഞ്ചൈസിയുടെ തുടക്കം മുതല്‍ കെഎല്‍ രാഹുല്‍ ലഖ്നൗ സൂപ്പര്‍ ജയസന്റ്‌സിന്റെ ഭാഗമാണ്. 2022, 2023 വര്‍ഷങ്ങളിലെ ഐപിഎല്‍ പ്ലേഓഫുകളിലേക്ക് ടീമിനെ നയിക്കുന്നതില്‍ താരം വിജയിച്ചിരുന്നു. എന്നിരുന്നാലും, കെ എല്‍ രാഹുല്‍ തനിക്ക് കളിക്കാന്‍ ‘അനുയോജ്യമായ’ ഐപിഎല്‍ ഫ്രാഞ്ചൈസി ഏതെന്ന് ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ മുന്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) ആണ് രാഹുലിന്റെ സ്വപ്‌ന ടീം.

തന്റെ യൂട്യൂബ് ചാനലില്‍ രവിചന്ദ്രന്‍ അശ്വിനുമായി നടത്തിയ സംവാദത്തിലാണ് താന്‍ കര്‍ണാടകക്കാരനാണെന്നും ചിന്നസ്വാമി സ്റ്റേഡിയമാണ് തന്റെ ആദ്യ വീടെന്നും കെ എല്‍ രാഹുല്‍ പറഞ്ഞത്. എല്ലാവരും സ്വന്തം സംസ്ഥാനത്തിനോ സ്വന്തം നഗരത്തിനോ വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനാല്‍ ആര്‍സിബിക്ക് വേണ്ടി കളിക്കുന്നത് തനിക്ക് അനുയോജ്യമായ ഒരു സാഹചര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ഒരു കര്‍ണാടക കളിക്കാരനാണെന്ന വസ്തുത നിങ്ങള്‍ക്ക് ഒരിക്കലും മാറ്റാന്‍ കഴിയില്ല. ഞാന്‍ ബെംഗളൂരുവില്‍ നിന്നാണ്. കെസിഎ എന്റെ വീടാണ്, ആദ്യം ചിന്നസ്വാമി സ്റ്റേഡിയം, പിന്നെ ഐപിഎല്‍. എല്ലാവരും സ്വന്തം സംസ്ഥാനത്തിനോ സ്വന്തം നഗരത്തിനോ വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ ബെംഗളൂരുവില്‍ നിന്നുള്ളയാളായതിനാല്‍ ബെംഗളൂരുവിന് വേണ്ടി കളിക്കുന്നത് അനുയോജ്യമാകും- രാഹുല്‍ പറഞ്ഞു.

2013ലും 2016ലും രണ്ട് ഐപിഎല്‍ സീസണുകളില്‍ കെ എല്‍ രാഹുല്‍ ആര്‍സിബിക്ക് വേണ്ടി കളിച്ചു. 2016 സീസണില്‍ 4 അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ താരം 397 റണ്‍സ് നേടിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ