IPL 2024: വലിയ തകര്‍ച്ച ഉണ്ടാവാതിരിക്കാന്‍ കോഹ്‌ലി റിസ്‌ക്കി ഷോട്ടുകള്‍ ഒഴിവാക്കി, ഒപ്പം പടിദാറിന് പ്രചോദനം നല്‍കി

പ്രവചനാതീതമായ ഹൈദരാബാദിലെ ഇന്നത്തെ വിക്കറ്റില്‍, തകര്‍പ്പന്‍ വിജയവുമായി RCB പറന്നുയരുമ്പോള്‍ പതിവ് പോലെ ടീമിന്റെ വിജയ ശില്പിയായി ആ മനുഷ്യന്‍ ഇന്നും നിന്നു. ഒരു വേള മല്‍സരം RCB തോറ്റാല്‍, തനിക്ക് നേരേ വരുന്ന കൂരമ്പുകളെ ആ മനുഷ്യന്‍ വകവെച്ചിരുന്നില്ല. കുത്തിയുയരുന്ന ബൗണ്‍സറുകളെ ലീവ് ചെയ്യുന്നതു പോലെ,വിമര്‍ശനങ്ങളെയും അദ്ദേഹം ഒഴിവാക്കി വിടാന്‍ തീരുമാനിച്ചിരുന്നു.. കാരണം തന്റെ നേട്ടങ്ങളേക്കാളുപരി, അദ്ദേഹം ആ ടീമിനെ സ്‌നേഹിച്ചിരുന്നു.

നാലാം ഓവറില്‍ ഡുപ്ലസി ഔട്ടായപ്പോള്‍ അദ്ദേഹത്തിന്റെ സ്‌കോര്‍ 11 പന്തില്‍ 23 ആയിരുന്നു. 200 നു മുകളില്‍ സ്‌ട്രൈക് റൈറ്റ്. ആറാം ഓവറില്‍ കൂറ്റനടിക്കാരന്‍ ജാക്‌സ് ഔട്ടായപ്പോള്‍ അദ്ദേഹം നേടിയത് 32 റണ്‍സാണ്, 18 പന്തില്‍… 180 നടുത്ത് സ്‌ട്രൈക് റൈറ്റ്. സിക്‌സടിക്കാന്‍ ശ്രമിച്ച് അടുത്ത ഓവറുകളില്‍ അദ്ദേഹത്തിനും ഔട്ടാകാമായിരുന്നു… അങ്ങനെയെങ്കില്‍ സ്‌ട്രൈക് റൈറ്റ് കുറയില്ലായിരുന്നു..

പക്ഷേ അങ്ങനെ ചിന്തിക്കാന്‍ കോഹ്ലിയുടെ മനസ്, ഒരു സാധാരണ പാല്‍ക്കുപ്പി ക്രിക്കറ്റ് പ്രേമിയുടെ അല്ലായിരുന്നു…. ജാക്‌സിനെ നഷ്ടപ്പെട്ടതു മുതല്‍ അദ്ദേഹം ടീമിനെ ചുമലിലേറ്റി…മറ്റൊരു തകര്‍ച്ച ഉണ്ടാവാതിരിക്കാന്‍ റിസ്‌ക്കി ഷോട്ടുകള്‍ അദ്ദേഹം ഒഴിവാക്കി… അതേ സമയം പറ്റിദാറിന് നല്ല പ്രചോദനവും നല്‍കി..

അദ്ദേഹം നല്‍കിയ അടിത്തറയില്‍ അവസാനം ആഞ്ഞടിച്ച ഗ്രീനും സംഘവും RCB യെ 200 കടത്തി….
തങ്ങളുടെ ഭാഗം മനോഹരമായി ആടിത്തീര്‍ത്ത ബാളര്‍മാരും കൂടെ ആയപ്പോള്‍ മല്‍സരവും RCB യുടെ കയ്യിലായി..

എത്രതവണ തീരത്തണഞ്ഞാലും, വീണ്ടും വീണ്ടും വരുന്ന തിരമാലകളെപ്പോലെ… എത്ര റണ്‍ മല കയറിയാലും, വീണ്ടും വീണ്ടും അതിനെ തേടിവരുന്ന പ്രിയപ്പെട്ട കോഹ്ലിക്കൊപ്പം, ഏറെ പ്രിയപ്പെട്ട ടീമിന്റെ വിജയം ആഘോഷിക്കുന്നു.

എഴുത്ത്: റോണി ജേക്കബ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി