IPL 2024: 'ഒരു ബാറ്ററായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി'; തുറന്നുപറഞ്ഞ് ഇതിഹാസ ബോളര്‍

ഐപിഎലിലെ കഴിഞ്ഞ ദിവസത്തെ ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബാറ്റര്‍മാര്‍ക്ക് പറുദീസയും ബോളര്‍മാര്‍ക്ക് ശവപ്പറമ്പുമായിരുന്നു. ഐപിഎലിലെ ഏറ്റവും ഉയര്‍ന്നതും ടി20 ക്രിക്കറ്റിലെ രണ്ടാമത്തെയും വലിയ സ്‌കോര്‍ പിറന്ന മത്സരത്തില്‍ 549 റണ്‍സാണ് ആകെ പിറന്നത്. ഇന്നത്തെ മത്സരം കഴിഞ്ഞപ്പോള്‍ ബാറ്ററായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി എന്ന് സണ്‍ റൈസേഴ്‌സ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞു.

ഒരു ബാറ്ററായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി. ക്രിക്കറ്റ് ഒരു അത്ഭുതകരമായ കളിയാണ്. അതിശയിപ്പിക്കുന്ന മത്സരങ്ങള്‍ ആണ് നടന്നത്. മുംബൈക്ക് എതിരെ 277 അടിച്ചപ്പോള്‍ ഇനി അങ്ങനെ ഒന്ന് വരില്ല എന്നാണ് കരുതിയത്. രണ്ടാഴ്ചക്ക് ഉള്ളില്‍ വീണ്ടും അത് നടന്നു.

ബോളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ഇത്തരം മത്സരങ്ങളില്‍ ബോളര്‍മാര്‍ 7 അല്ലെങ്കില്‍ 8 റണ്‍സ് നല്‍കുന്ന ഓവര്‍ എറിയുകയാണെങ്കില്‍ തന്നെ, നിങ്ങള്‍ക്ക് ഗെയിമില്‍ സ്വാധീനം ചെലുത്താനാകും- കമ്മിന്‍സ് മത്സരശേഷം പറഞ്ഞു.

മത്സരത്തില്‍ സണ്‍റൈസേഴ്സ് ഉയര്‍ത്തിയ റണ്‍മലയ്ക്കു മുന്നില്‍ 25 റണ്‍സകലെ ആര്‍സിബി ബാറ്റുവെച്ച് കീഴടങ്ങി. 288 റണ്‍സെന്ന റെക്കോഡ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇരു ടീമും ചേര്‍ന്നെടുത്ത 549 റണ്‍സ് ഒരു ടി20 മത്സരത്തില്‍ പിറക്കുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണ്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്