ഐപിഎല്‍ 2024: 'ഞാനൊരു പ്ലാന്‍ നല്‍കാം', സഞ്ജുവിനും കൂട്ടര്‍ക്കും ബോണ്ടിന്റെ വിജയമന്ത്രം!

ഐപിഎല്‍ 17ാം സീസണിനായി തയ്യാറെക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് വിജയമന്ത്രമോതി ന്യൂസിലാന്‍ഡിന്റെ ഇതിഹാസ ഫാസ്റ്റ് ബോളര്‍ ഷെയ്ന്‍ ബോണ്ട്. ഷെയ്ന്‍ ബോണ്ടാണ് ഈ സീസണില്‍ റോയല്‍സിന്റെ ബോളിംഗ് പരിശീലകന്‍. കഴിഞ്ഞ സീസണ്‍ വരെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന അദ്ദേഹം മലിംഗയുടെ തിരിച്ചുവരവോടെ രാജസ്ഥാനിലേക്ക് കൂടുമാറുകയായിരുന്നു.

ഇവിടെ മുതല്‍ ഈ സീസണിന്റെ അവസാനം വരെ നിങ്ങളെ ആരോഗ്യത്തോടെ കൊണ്ടു പോവുകയെന്നതാണ് ആദ്യത്തെ കാര്യം. അതുകൊണ്ടു തന്നെ എന്നെ സംബന്ധിച്ച് ഒരു വലിയ കാര്യം നിങ്ങളെ നല്ല രീതിയില്‍ നോക്കുകയെന്നതാണ്. ഓരോ ദിവസവും വരുമ്പോഴും നിങ്ങള്‍ക്കു കാര്യങ്ങളെക്കുറിച്ച് വ്യക്തത ആവശ്യമാണ്.

എങ്ങനെയാവണം ബോള്‍ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ഒരു ധാരണ കൂടിയേ തീരൂ. ഇതിനു വേണ്ടി ഒരു പ്ലാന്‍ ആവശ്യമാണ്. നിങ്ങള്‍ക്കു ഞാനൊരു പ്ലാന്‍ നല്‍കാം, നിങ്ങള്‍ എല്ലാ ദിവസവും അതിനു വേണ്ടി ശ്രമിക്കുകയും ശരിയായ മനോഭാവം കാണിക്കുകയും വേണം- ബോണ്ട് ടീമിനോടു ആവശ്യപ്പെട്ടു.

ഐപിഎല്‍ 2024 ന്റെ ആദ്യ പാദം മാര്‍ച്ച് 22 ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ലഖ്‌നൗവിനെതിരെ മാര്‍ച്ച് 24നാണ് രാജസ്ഥാന്റെ ആദ്യ മത്സരം.

Latest Stories

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ