IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു

മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് റേസിന് പുറത്താണ്. എന്നാല്‍ അഞ്ച് തവണ ചാമ്പ്യന്‍മാര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അവരുടെ ഹോം മത്സരത്തില്‍ ഒരു മുന്‍നിര ഫ്രാഞ്ചൈസിയെപ്പോലെയാണ് കളിച്ചത്. ഫോമിലല്ലാത്ത ഹാര്‍ദിക് പാണ്ഡ്യ ഫോമിലേക്ക് മടങ്ങിയെത്തി. സീസണിലെ നാലാം വിജയത്തിനായി 174 റണ്‍സ് പിന്തുടരുന്ന വാങ്കഡെ സ്റ്റേഡിയം സൂര്യകുമാര്‍ യാദവിന്റെ മറ്റൊരു മാസ്റ്റര്‍ക്ലാസിനും സാക്ഷ്യം വഹിച്ചു.

ഹാര്‍ദിക്കിന്റെ ടീമിന് രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, നമാന്‍ ധിര്‍ എന്നിവരെ ആദ്യമേ തന്നെ നഷ്ടമായി. എന്നാല്‍ 17.2 ഓവറില്‍ സ്‌കൈയും തിലക്കും ടാസ്‌ക് പൂര്‍ത്തിയാക്കി. ഇന്ത്യന്‍ മുന്‍ താരം നവജ്യോത് സിംഗ് സിദ്ധു സൂര്യകുമാര്‍ യാദവിനെ അഭിനന്ദിക്കുകയും സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരോട് താരതമ്യപ്പെടുത്തുകയും ചെയ്തു.

സൂര്യകുമാര്‍ ഒരു സെന്‍സേഷണല്‍ ആണ്. അവന്‍ പോകുമ്പോള്‍ അവനെ തടയാന്‍ ഒരു മാര്‍ഗവുമില്ല. ബോളര്‍മാരില്‍ സച്ചിന്‍ ആധിപത്യം പുലര്‍ത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വിരാടും രോഹിതും വര്‍ഷങ്ങളായി അത് ചെയ്യുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ഈ മൂന്ന് പേരുടെ ലീഗിലാണ് സൂര്യ. അവനും അവരെപ്പോലെ ബോളര്‍മാരില്‍ ആധിപത്യം പുലര്‍ത്തുന്നു. അവന്‍ സ്‌ട്രോക്കുകള്‍ കളിക്കാന്‍ തുടങ്ങിയ നിമിഷം കളി മാറി- നവജ്യോത് സിംഗ് സിദ്ദു സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

സൂര്യകുമാറിന്റെ സെഞ്ച്വറി പ്രകടനം മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചു. 51 പന്തില്‍ 12 ഫോറും 4 സിക്സും സഹിതം താരം 102 റണ്‍സ് നേടി പുറത്താകാതെ നിന്നു. 174 റണ്‍സ് പിന്തുടര്‍ന്ന മുംബൈ 17.2 ഓവറില്‍ സൂര്യകുമാറിന്റെ ഒരു കൂറ്റന്‍ സിക്സിലൂടെ കളി പൂര്‍ത്തിയാക്കി. സൂര്യ തന്നെയാണ് കളിയിലെ താരവും.

Latest Stories

മദ്യപിക്കാന്‍ തയ്യാറായില്ല; വര്‍ക്കലയില്‍ അച്ഛന്റെ തലയ്ക്ക് വെട്ടി മകന്‍

തിരുവനന്തപുരത്തെ സ്ത്രീകളൊക്കെ സ്‌ട്രോങാണ്, കള്ളന്മാര്‍ ജാഗ്രതൈ; മാല പൊട്ടിക്കാന്‍ ശ്രമിച്ചയാളെ വാഹനത്തില്‍ നിന്ന് വലിച്ച് താഴെയിട്ട് യുവതി

വന്‍ ലഹരിമരുന്ന് വേട്ട: 1.9 കിലോ ഹെറോയിനും 800 കിലോ കഞ്ചാവും പിടികൂടി; 7 പേർ കസ്റ്റഡിയിൽ

വിവാദ വിധി പ്രസ്താവനയുമായി മദ്രാസ് ഹൈക്കോടതി; ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും പ്രതി

ഒരു യൂണിവേഴ്സിറ്റിയിൽ പോകുന്നതു പോലെയാണ് മമ്മൂക്കയുടെ അടുത്തേക്ക് പോകുന്നത്: വൈശാഖ്

വീണ്ടും ബോംബ് ഭീഷണി; പാരിസിൽനിന്നുള്ള വിസ്‌താര വിമാനം അടിയന്തരമായി നിലത്തിറക്കി

ഞാനും സുപ്രിയയും ഹ്യുണ്ടായ് കാറിൽ; എൻ്റെ അസിസ്റ്റൻ്റ്സ് ഫെരാരിയിൽ ഞങ്ങളെ ഫോളോ ചെയ്യുന്നു; അനുഭവം പങ്കുവെച്ച് പൃഥ്വിരാജ്

കയ്യിൽ ചുറ്റിയ വെള്ള ടേപ്പ് മുതൽ 45 ഡിഗ്രി ആംഗിൾ ട്രിക്ക് വരെ ! എംജെ എന്ന രഹസ്യങ്ങളുടെ കലവറ...

ഇപ്പോഴും മണി രത്നമാണ് അടുക്കള കാര്യങ്ങൾക്ക് വേണ്ടി പണം ചെലവാക്കുന്നത്: സുഹാസിനി

അതെന്താടാ നിനക്ക് രസഗുള കഴിച്ചാല്‍; വധുവിന്റെ ഒറ്റത്തല്ലിന് വാ തുറന്ന് വരന്‍; വൈറലായി വിവാഹ വീഡിയോ