IPL 2024: പഞ്ചാബ് കിംഗ്‌സ് താരത്തോട് പരസ്യമായി മാപ്പ് പറഞ്ഞ് ഹര്‍ഷ ഭോഗ്ലെ

ഐപിഎല്‍ 2024ലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരം ബോളര്‍മാര്‍ക്ക് ഒരു പേടിസ്വപ്നമായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ 19.4 ഓവറില്‍ 262 റണ്‍സിന്റെ ലോക റെക്കോര്‍ഡ് ചേസ് സന്ദര്‍ശകരായ പഞ്ചാബ് കിംഗ്‌സ് പൂര്‍ത്തിയാക്കി.ജോണി ബെയര്‍‌സ്റ്റോ (108), ശശാങ്ക് സിംഗ് (68), പ്രഭ്സിമ്രാന്‍ സിംഗ് (54) എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് കൊല്‍ക്കത്തയെ തകര്‍ത്തത്.

കളിക്കിടെ ശശാങ്ക് സിംഗിനെ അശുതോഷ് ശര്‍മ്മ എന്ന് വിളിച്ചതിന് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ മാപ്പ് പറഞ്ഞു. 28 പന്തില്‍ 68 റണ്‍സെടുത്ത സിംഗ് 8 സിക്‌സും 2 ഫോറും സഹിതം 242.85 എന്ന സ്ട്രൈക്കില്‍ റണ്‍സെടുത്തു.

ഭോഗ്ലെ ഗെയിമിനെ ഒരു സിനിമയുമായി താരതമ്യം ചെയ്തു. ”ഞാന്‍ ഒരു ക്രിക്കറ്റ് മാച്ച് കാണാന്‍ പോയിരുന്നു, പക്ഷേ ഒന്നും കണ്ടില്ല. അത് ഞങ്ങളുടെ കണ്‍മുന്നില്‍ ഒരു സിനിമയായിരുന്നു. ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമായിരുന്നു. ശശാങ്കും ബെയര്‍‌സ്റ്റോയും ചേര്‍ന്ന് 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു, അതില്‍ 68 റണ്‍സ് ഇന്ത്യന്‍ ബാറ്ററുടെ പേരിലായിരുന്നു. അത് അദ്ദേഹത്തിന്റെ ഷോട്ടുകളുടെ റേഞ്ച് കാണിക്കുന്നു’ ഭോഗ്ലെ കൂട്ടിച്ചേര്‍ത്തു.

തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കെകെആര്‍. ഇതുവരെ അഞ്ച് മത്സരങ്ങള്‍ അവര്‍ ജയിക്കുകയും മൂന്നില്‍ തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒമ്പത് കളികളില്‍ നിന്ന് 6 പോയിന്റുള്ള പഞ്ചാബിന് ഒമ്പതാം സ്ഥാനത്താണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ