ഐപിഎല്‍ 2024: ഹാര്‍ദ്ദിക്കൊക്കെ ചെറുത്, അവനാണ് ഞങ്ങളുടെ സൂപ്പര്‍ താരം; സര്‍പ്രൈസ് തിരഞ്ഞെടുപ്പ് നടത്തി നെഹ്‌റ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024-ന് മുമ്പായി ഗുജറാത്ത് ടൈറ്റന്‍സ് ഹെഡ് കോച്ച് ആശിഷ് നെഹ്റ ആത്മവിശ്വാസത്തിലാണ്. ഹാര്‍ദിക് പാണ്ഡ്യ ടീം വിട്ടതോടെ ശുഭ്മാന്‍ ഗില്ലിന് കീഴില്‍ ഇറങ്ങാനൊരുങ്ങുകയാണ് ഗുജറാത്ത്. ഇത്തവണ ടീമിന്റെ തുറുപ്പുചീട്ട് ആരാണെന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യ പരിശീലകനായ ആശിഷ് നെഹ്റ. ശുഭ്മാന്‍ ഗില്ലിനേയും റാഷിദ് ഖാനേയുമല്ല പുതിയതായി ടീമിലേക്കെത്തിയ ഷാരൂഖ് ഖാനെയാണ് തുറുപ്പുചീട്ടായി നെഹ്റ പറയുന്നത്.

ഇത്തവണ ഷാരൂഖ് ഖാനെ പ്രധാന അഭിനേതാവായാണ് ഞങ്ങള്‍ കളത്തിലിറക്കാന്‍ പോകുന്നത്. ഫിനിഷര്‍ റോളിലാവും ഷാരൂഖ് കളിക്കുക. ഐപിഎല്‍ വളരെ ദീര്‍ഘമായ ടൂര്‍ണമെന്റാണ്. മൂന്നോ നാലോ മത്സരങ്ങള്‍ക്കൊണ്ട് അവസാനിക്കില്ല. മെയ്യിലും ജൂണിലും കാലാവസ്ഥ സാഹചര്യം അത്ര അനുകൂലമല്ല. താരങ്ങള്‍ക്ക് വളരെ പ്രയാസമാണ്. പ്രധാനമായും പേസ് ബോളര്‍മാര്‍ക്ക്. പരിക്കിനുള്ള സാധ്യതയും ഉയരും.

എല്ലാ താരങ്ങളും വളരെ പ്രധാനപ്പെട്ടവരാണ്. അതുപോലെ തന്നെ അനുഭവസമ്പത്തുള്ളവരും. അസ്മത്തുല്ല ഒമര്‍സായ് പ്രതിഭാശാലിയായ ഓള്‍റൗണ്ടറാണ്. അവന് മികച്ച സീസണായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്- നെഹ്റ പറഞ്ഞു.

നെഹ്റയുടെ പരിശീലനത്തിന് കീഴില്‍ നിരവധി യുവതാരങ്ങള്‍ ലീഗില്‍ പ്രകടനം നടത്തിയിട്ടുണ്ട്. ലേലത്തില്‍ യുവതാരങ്ങള്‍ക്കായി ജിടി ധാരാളം പണം ചെലവഴിച്ചു. ടൂര്‍ണമെന്റില്‍ പരിമിതമായ വിജയം നേടിയിട്ടും 7.4 കോടി രൂപയ്ക്കാണ് ഷാരൂഖ് ഖാനെ ടീം സ്വന്തമാക്കിയത്. 33 ഐപിഎല്‍ മത്സരങ്ങളില്‍നിന്ന് 20.29 ശരാശരിയില്‍ 426 റണ്‍സാണ് തമിഴ്നാട് താരം നേടിയത്.

Latest Stories

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ