IPL 2024: വേതാളം കൂടെ തുടരുന്ന ശാപം.., ഇന്ത്യൻ താരത്തെ കളിയാക്കിയതിന് ശേഷം ദക്ഷിണാഫ്രിക്കൻ ബോളർക്ക് സംഭവിച്ചത് പതനം

“അവന് ബാറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല”, ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച്ച് നോർട്ട്ജെ 2021-ൽ ഇന്ത്യൻ ഇതിഹാസം എംഎസ് ധോണിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ഐപിഎൽ 2024-ൽ ഇതുവരെയുള്ള മത്സരങ്ങൾ കളിക്കുമ്പോൾ ആളുകൾ നോർജെയെക്കുറിച്ച് ഇങ്ങനെ പറയും- ” ഇവന് പന്തെറിയാൻ പറ്റുമെന്ന് തോന്നുന്നില്ല”. ഞായറാഴ്ച, മുംബൈയിൽ നടന്ന മുംബൈ ഡൽഹി മത്സരത്തിലെ പ്രകടനത്തിന് ശേഷമാണ് ഇത് സംബന്ധിച്ചുള്ള ചർച്ചകൾ സജീവമായത്. റൊമാരിയോ ഷെപ്പേർഡ് അവസാന ഓവറിൽ 32 റൺസിനാണ് പറത്തിയത്. ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നായി 212 റൺസാണ് താരം വഴങ്ങിയത്, 6 വിക്കറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്.

മാർച്ച് 28 ന് രാജസ്ഥാൻ റോയൽസിനെതിരെ 1/48 എന്ന പ്രകടനത്തിലൂടെയാണ് താരത്തിന്റെ മോശം പ്രകടനങ്ങൾ ചർച്ചയായത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 59 റൺസ് വഴങ്ങി. ഇപ്പോൾ മുംബൈ ഇന്ത്യൻസിനെതിരെ 65 റൺസ്. ധോണി താരത്തിനെതിരെ ഒരു ഓവറിൽ 20 റൺസ് നേടിയതോടെ പഴയ കാര്യങ്ങൾ ആരധകർ ഓർത്തു.

കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 16 ശരാശരിയിലും 106 സ്‌ട്രൈക്ക് റേറ്റിലും 114 റൺസ് മാത്രമേ ധോണി നേടിയിടരുന്നൊള്ളു. ആ സമയത്താണ് ധോണിയെ കൊണ്ട് ഇനി കൂട്ടിയാൽ കൂടില്ല എന്ന തരത്തിൽ ഉള്ള അഭിപ്രായങ്ങൾ വന്നത്. എന്നാൽ ഈ വർഷം ധോണി എന്തായാലും മികച്ച രീതിയിലാണ് ആരംഭിച്ചിരിക്കുന്നത്.

എന്തായാലും വേഗം മാത്രമേ ഉള്ളു യാതൊരു വിധ ലൈനും ലെങ്തും ഇല്ലെന്നു പറഞ്ഞാണ് നോർട്ട്ജെക്ക് എതിരെ ട്രോളുകൾ വരുന്നത്.

Latest Stories

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്