IPL 2024: തുടർ ജയങ്ങൾക്ക് പിന്നാലെ ചെന്നൈക്ക് വമ്പൻ തിരിച്ചടി, ആരാധകർ നിരാശയിൽ

ചെന്നൈ സൂപ്പർ കിങ്‌സ് ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. നാല് വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ മൂന്നാമത്തെ സ്ഥാനത്താണ് നിലവിൽ ടീം നിൽക്കുന്നത്. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങും എല്ലാം സംതുലിതമായ പ്രകടനമാണ് ടീം നടത്തുന്നത്. തുടർ ജയങ്ങൾക്കിടയിൽ ചെന്നൈ ആരാധകർക്ക് ഏറെ വിഷമം ഉണ്ടാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ചെന്നൈയുടെ സൂപ്പർ പേസർ മുസ്തഫിസുർ റഹ്‌മാൻ മെയ് 1 നു ശേഷം നടക്കുന്ന മത്സരങ്ങളിൽ കളിക്കില്ല എന്നതാണ് അവരെ തളർത്തുന്ന കാര്യം. ചെന്നൈ നിരയിൽ ഏറ്റവും പരിചയസമ്പത്തുള്ള ബോളർ എന്ന നിലയിൽ ബോളിങ് ഡിപ്പാർട്മെന്റിന്റെ ലീഡർ കൂടി ആയിരുന്നു ബംഗ്ലാദേശ് ആരാധകരുടെ സ്വന്തം ഫിസ് എന്നറിയപ്പെടുന്ന താരം.

വിക്കറ്റ് എടുക്കാനുള്ള മികവും കൗശല ബോളിങ്ങും കൊണ്ട് ചെന്നൈ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച താരം മെയ് 3 മുതൽ സിംബാബ്‌വെക്ക് എതിരെ നടക്കുന്ന ബംഗ്ലാദേശിന്റെ പരമ്പര കളിക്കാൻ പോകണത്തിലാണ് ടൂർണമെന്റിൽ ശേഷിച്ച മത്സരങ്ങൾ കളിക്കാതെ മടങ്ങുന്നത്. താരം പോയാൽ അത്രത്തോളം പരിചയസമ്പത്തുള്ള മറ്റൊരു ബോളറെ കണ്ടുപിടിക്കുക ചെന്നൈക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്നുറപ്പാണ്.

വെള്ളിയാഴ്ച ലക്നൗ സൂപ്പർ ജയന്റ്സിനെയാണ് ചെന്നൈ തങ്ങളുടെ അടുത്ത മത്സരത്തിൽ നേരിടാൻ പോകുന്നത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്