IPL 2024: എടാ ചെറുക്കാ സൂക്ഷിച്ച് നോക്കി പറയുക, പന്തും സഞ്ജുവും തമ്മിലുള്ള സംഭാഷണ വീഡിയോ ഏറ്റെടുത്ത് ആരാധകർ; സംഭവം ഇങ്ങനെ

ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് തുടർച്ചയായ രണ്ടാം മത്സരത്തിൽ ജയിച്ച് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 12 റൺസിനാണ് ടീം വിജയം സ്വന്തമാക്കിയത്. റിയാൻ പരാഗിന്റെ (45 പന്തിൽ 84) കരുത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് അടിച്ചെടുത്ത രാജസ്ഥാൻ മറുപടിയായി ഡൽഹിക്ക് നേടാൻ സാധിച്ചത് 173 റൺസ് മാത്രമാണ്. ഡേവിഡ് വാർണർ 49 ട്രിസ്റ്റാൻ സ്റ്റബ്സ് 44 എന്നിവർ പൊരുതി നോക്കിയെങ്കിലും ഇന്നിംഗ്സ് മദ്യ ഓവറുകലുകളിലും അവസാന ഓവറുകളിലും മനോഹരമായി പന്തെറിഞ്ഞ രാജസ്ഥാൻ വിജയം ഉറപ്പിക്കുക ആയിരുന്നു. ടീമിനായി ചഹാൽ, ബർഗർ എന്നിവർ രണ്ട് വിക്കറ്റുകളും ആവേഷ് ഖാൻ ഒരു വിക്കറ്റും തിളങ്ങി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന് തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടമായി. സമീപകാലത്ത് ഗംഭീര ഫോമിൽ എല്ലാ ഫോര്മാറ്റിലും കളിക്കുന്ന ജയ്‌സ്വാളിനെ രാജസ്ഥാന് നഷ്ടമാകുന്നു. ജയ്‌സ്വാളിന്റെ (5) വിക്കറ്റ് നഷ്ടമാകുമ്പോൾ 2 ഓവറുകൾ മാത്രമായിരുന്നു കഴിഞ്ഞത്. മുകേഷിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു യുവതാരം. പിന്നാലെ എത്തിയ നായകൻ സഞ്ജു ആകട്ടെ തുടർച്ചായി മൂന്ന് ബൗണ്ടറികൾ അടിച്ചെങ്കിലും ആറാം ഓവറിൽ ഖലീലിന്റെ പന്തിൽ 14 റൺസ് എടുത്താണ് മടങ്ങിയത്. എട്ടാം ഓവറിൽ ബട്‌ലറും (11) കുൽദീപിന് ഇരയായി മടങ്ങിയതോടെ രാജസ്ഥാൻ പരുങ്ങി. അവസാനം റിയാൻ 150 പോലും കടക്കില്ല എന്ന് കരുതിയ സ്കോർ റിയാൻ പരാഗിന്റെ കരുത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് വരെ എത്തുക ആയിരുന്നു.

ഏറെ ഇടവേളക്ക് ശേഷം കളത്തിൽ തിരിച്ചെത്തിയ പന്തും ഡൽഹിയിലെ തന്നെ മുൻ സഹതാരവും ആയിരുന്ന സഞ്ജുവും തമ്മിലുള്ള പോരാട്ടമായിട്ടാണ് പോരിനെ വിലയിരുത്തിയത്. ഇരുവരും തമ്മിലുള്ള സൗഹൃദം കളിയുടെ സമയത്ത് ഒന്നും കാണാൻ സാധിച്ചില്ലെങ്കിലും അത് ആരംഭിക്കുന്നതിന് മുമ്പ് വളരെ പ്രകടമായിരുന്നു. സഞ്ജു സാംസണും ഋഷഭ് പന്തും ടോസിൽ ഒരു രസകരമായ നിമിഷത്തിന്റെ ഭാഗമായി. സഞ്ജു നാണയം വായുവിലേക്ക് എറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് അത് സംഭവിച്ചത്, ഋഷഭ് പന്ത് ശരിയായ കോൾ ചെയ്‌തെന്ന് മാച്ച് റഫറി പറഞ്ഞതിന് പിന്നാലെയാണ് അത് സംഭവിച്ചത്.

ശ്രീനാഥ് ടോസിൻ്റെ ഫലം വെളിപ്പെടുത്തുമ്പോൾ, സാംസൺ ഋഷഭ് പന്തിനോട് പറഞ്ഞു: “ധ്യാൻ സേ ദേഖ്നാ”( സൂക്ഷിച്ച് നോക്കി പറയുക). എന്തായാലും ഇന്ത്യയുടെ ഭാവി ക്രിക്കറ്റ് പ്രതീക്ഷകളായ രണ്ട് പേരുടെ പോരാട്ടത്തിൽ ഇരുവർക്കും ബാറ്റിംഗിൽ ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും സഞ്ജുവിന്റെ ടീം തന്നെ ജയിച്ചുകയറുക ആയിരുന്നു.

Latest Stories

'മദംപട്ടി രം​ഗരാജുമായുളള വിവാഹം കഴിഞ്ഞു, ആറുമാസം ​ഗർഭിണിയാണ്', പോസ്റ്റ് പങ്കുവച്ച് ജോയ് ക്രിസിൽഡ

ഇന്ത്യൻ വംശജന് നേരെ ഓസ്‌ട്രേലിയയിൽ ആക്രമണം; കൈ ഒടിഞ്ഞു, ഗുരുതര പരിക്ക്

IND vs ENG: “സാങ്കേതികമായി ഏറ്റവും ശരിയായ ബാറ്റർ അവനാണ്”: ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയിലെ സ്ഥിരതയ്ക്ക് ഇന്ത്യൻ താരത്തിന് പ്രശംസ

വിഎസിന് കാപിറ്റല്‍ പണിഷ്‌മെന്റ് നടത്തണമെന്ന് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞെന്നേ പറഞ്ഞിട്ടുള്ളൂ, സ്വരാജ് എന്നുപോലും പറഞ്ഞിട്ടില്ലെന്ന് പിരപ്പന്‍കോട് മുരളി; തോന്ന്യാസമെന്ന് പറഞ്ഞ എംവി ഗോവിന്ദന് അതേ നാണയത്തില്‍ മറുപടി

ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; ഹാജരാക്കിയ തലയോട്ടി വിശദമായി പരിശോധിക്കും, നാളെ മണ്ണ് കുഴിച്ച് പരിശോധന

'എമ്പുരാനെ'യും പിന്നിലാക്കി യുവതാര ചിത്രത്തിന്റെ മുന്നേറ്റം; ഈ വർഷത്തെ രണ്ടാമത്തെ 300 കോടി ക്ലബ്ബിലേക്ക്

IND vs ENG: മാഞ്ചസ്റ്റർ ടെസ്റ്റിന്റെ അഞ്ചാം ദിവസം ഋഷഭ് പന്ത് ബാറ്റ് ചെയ്യുമോ?; നിർണായ അപ്ഡേറ്റുമായി ബാറ്റിം​ഗ് കോച്ച്

Asia Cup 2025: ഇന്ത്യ-പാക് പോരിന് തിയതി കുറിക്കപ്പെട്ടു, ഷെഡ്യൂൾ പുറത്ത്

'വിഎസിനെതിരെ പറഞ്ഞവർക്ക് സ്ഥാനക്കയറ്റം കിട്ടി’; സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായെന്ന് എ സുരേഷ്

'ചാടിയതോ ചാടിച്ചതോ'? ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം 'ലൈവ്'; പുനരാവിഷ്‌കരിച്ച് പിവി അൻവർ, വീഡിയോ