IPL 2024: അവൻ ലോകകപ്പ് ടീമിൽ ഇല്ലെങ്കിൽ ബിസിസിഐ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും, താരം ഉണ്ടെങ്കിൽ ടൂർണമെന്റ് ജയിക്കാം: അമ്പാട്ടി റായിഡു

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിക്കാൻ തുടങ്ങിയത് മുതൽ വ്യത്യസ്തനായ താരമായി മാറിയിരിക്കുകയാണ് ശിവം ദുബെ. അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങുന്ന ശിവം ദുബൈ ഫാസ്റ്റ് ബോളര്മാര്ക്കും സ്പിന്നര്മാര്ക്കും എതിരെ ആധിപത്യം സ്ഥാപിക്കുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഇന്നലെ നടന്ന മത്സരത്തിൽ മൂന്ന് സിക്‌സറും ഒരു ഫോറും പറത്തി 28 റൺസ് നേടി താരം ചെന്നൈ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് 2024 ടീമിൽ ദുബെയ്ക്ക് അവസരം നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുൻ താരം അമ്പാട്ടി റായിഡു ടീം ഇന്ത്യയ്ക്കും സെലക്ടർമാർക്കും മുന്നറിയിപ്പ് നൽകി. ടീം മാനേജ്‌മെൻ്റും സെലക്‌ടർമാരും താരത്തിന്റെ കഴിവിൻ്റെ നേർക്കാഴ്ചകൾ കണ്ടിട്ടും വർഷങ്ങളോളം താരത്തിന് അവസരം നൽകാതെ ഇരുന്നു. എന്നിരുന്നാലും, തീരുമാനങ്ങൾ എടുക്കുന്നവർ അവരുടെ തെറ്റ് മനസ്സിലാക്കി, ഇപ്പോൾ അദ്ദേഹം ടി20യിൽ ഇന്ത്യക്കായി സ്ഥിരമായി ഇറങ്ങാറുണ്ട്.

അമ്പാട്ടി റായിഡു പറഞ്ഞത് ഇങ്ങനെയാണ്- ” 2024ലെ ഐസിസി ടി20 ലോകകപ്പിൽ ശിവം ദുബെ ഇന്ത്യക്കായി കളിച്ചില്ലെങ്കിൽ, അതായിരിക്കും ഏറ്റവും വലിയ തെറ്റ്. അവന് ഒറ്റയ്ക്ക് മത്സരങ്ങൾ ജയിക്കാൻ കഴിയും. എതിരാളികളുടെ കുതിപ്പിനെ തകർക്കാൻ കൂറ്റൻ ഷോട്ടുകൾ അടിക്കാൻ കഴിയുന്നതിനാൽ അഞ്ചാം സ്ഥാനത്ത് ഇന്ത്യക്ക് ഒരു ലോട്ടറി തന്നെയാണ് ദുബെ. എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹം ഇതിനകം ടീമിൽ ഇടം നേടിയിട്ടുണ്ട്, ”അമ്പാട്ടി റായിഡു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

അതേസമയം, ഇന്നലെ നടന്ന മത്സരത്തിൽ രണ്ട് തവണ ചാമ്പ്യന്മാരായ കെകെആറിനെതിരെ സിഎസ്‌കെ തങ്ങളുടെ ഏറ്റവും മികച്ച കളി പുറത്തെടുത്തു. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഫ്രാഞ്ചൈസി പവർപ്ലേ ഓവറുകളിൽ അമ്പതിലധികം റൺസ് നേടിയിട്ടും ബൗളർമാർ എതിരാളികളെ 20 ഓവറിൽ 135 റൺസിൽ ഒതുക്കി.

രവീന്ദ്ര ജഡേജയും തുഷാർ ദേശ്പാണ്ഡെയും യഥാക്രമം മൂന്ന് വിക്കറ്റ് വീതം നേടി. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് അർദ്ധ സെഞ്ച്വറി നേടി 17.4 ഓവറിൽ ടീമിന് 7 വിക്കറ്റിന്റെ ജയം സമ്മാനിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുള്ള ചെന്നൈ പോയിന്റ് പട്ടികയിൽ അഞ്ചാമതും 4 കളികളിൽ നിന്ന് 6 പോയിന്റുമായി കെകആർ രണ്ടാം സ്ഥാനത്താണ്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി