മുംബൈ ഇന്ത്യന്‍സിനെതിരെ ഹാര്‍ദ്ദിക് എന്തുകൊണ്ട് ബോള്‍ ചെയ്തില്ല?; വെളിപ്പെടുത്തി സഹ പരിശീലകന്‍

കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരായ ഏറ്റുമുട്ടലില്‍ ജിടി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഒരു ഓവര്‍ പോലും എറിഞ്ഞില്ല എന്നത് കൗതുകമുണര്‍ത്തിയ കാര്യമായിരുന്നു. മുഹമ്മദ് ഷമിക്കൊപ്പം മോഹിത് ശര്‍മയാണ് സ്‌പെല്‍ തുറന്നത്. പിന്നീട്, ഗുജറാത്ത് ടൈറ്റന്‍സ് അസിസ്റ്റന്റ് കോച്ച് ആശിഷ് കപൂര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്കിനെ കുറിച്ച് വെളിപ്പെടുത്തി.

ഗെയിം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ജിടി ക്യാപ്റ്റന് നടുവിന് ഉളുക്ക് അനുഭവപ്പെട്ടതായി ആശിഷ് കപൂര്‍ വെളിപ്പെടുത്തി. അതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഹാര്‍ദിക്കിനോട് പന്തെറിയാന്‍ ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബോളെറിഞ്ഞില്ലെങ്കിലും താരം ഫീല്‍ഡില്‍ സജീവമായിരുന്നു. അതിനാല്‍ പരിക്ക് സാരമുള്ളതല്ലെന്നാണ് മനസിലാക്കേണ്ടത്.

വാങ്കഡെയില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ജിടി 5 ബോളര്‍മാരെയാണ് പരീക്ഷിച്ചത്. ന്യൂബോള്‍ ഉത്തരവാദിത്തം മുഹമ്മദ് ഷമിയെയും മോഹിത് ശര്‍മയെയും ഏല്‍പ്പിച്ചു. മധ്യ ഓവറുകളില്‍ അഫ്ഗാന്‍ സ്പിന്‍ ജോഡികളായ റാഷിദ് ഖാനും നൂര്‍ അഹമ്മദും തങ്ങളുടെ മാന്ത്രികത നെയ്തു. അല്‍സാരി ജോസഫ് ഡെത്ത് ഓവറുകള്‍ പൂര്‍ത്തിയാക്കി.

മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ഗുജറാത്ത് 27 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി. ബോളിംഗില്‍ നിന്ന് വിട്ടുനിന്ന ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ബാറ്റിംഗിലും കാര്യമായ സംഭാവന നല്‍കാനായില്ല. 3 പന്തില്‍ നിന്ന് 4 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ