ഞാന്‍ ചെയ്തതില്‍ പുതുമയൊന്നുമില്ല, ഇതുവരെ ചെയ്ത് വന്നതാണ് ഇന്നും ചെയ്തത്; ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ വീണ്ടും ഞെട്ടിച്ച് സഞ്ജു

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള നിര്‍ണായക മല്‍സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങാനായിരുന്നു സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനു വിധി. ഈ തോല്‍വിയോടെ ടീമിന്റെ പ്ലേഓഫ് സാധ്യതകള്‍ ഏറെക്കുറെ തുലായിലുമായി. മത്സരത്തില്‍ സഞ്ജുവിന്റെ അലസ ബാറ്റിംഗും ഏറെ വിമര്‍ശിക്കപ്പെട്ടു. മത്സര ശേഷം തോല്‍വിയെ കുറിച്ചുള്ള സഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ..

പവര്‍പ്ലേയില്‍ ഞങ്ങള്‍ നന്നായി ആക്രമിച്ച് കളിച്ച് റണ്ണെടുക്കാന്‍ ശ്രമിച്ചു. പക്ഷെ പ്രതീക്ഷിച്ചതു പോലെ കാര്യങ്ങള്‍ വന്നില്ല. ഗെയിമിനെ ഇപ്പോള്‍ വിശകലനം ചെയ്യുന്നത് വളരെ നേരത്തേ ആയിപ്പോവും. ബോള്‍ ഇനിയും സ്ലോയാവുകയും പഴയാതുവകയും ചെയ്യുമെന്നു അറിയാവുന്നതിനാല്‍ പവര്‍ പ്ലേയില്‍ അഗ്രസീവായി ബാറ്റ് ചെയ്യേണ്ടത് ആവശ്യമായിരുന്നു. ഈ രീതിയിലാണ് ഞാനും ജയ്സ്വാളും ബട്ട്ലറും സീസണിലുടനീളം കളിച്ചത്.

ആര്‍സിബി ബോളര്‍മാര്‍ക്കാണ് ക്രെഡിറ്റ്. അവര്‍ നല്ല എനര്‍ജിയോടെയും ദിശാബോധത്തോടെയും പന്തെറിഞ്ഞു. മല്‍സരം അവസാനം വരെ പോവുമായിരുന്ന വളരെ ആവേശകരമായ ഒരു ടോട്ടലായിരുന്നു ഇത്. ഞങ്ങളുടെ പവര്‍പ്ലേ മാന്യമായിരുന്നെങ്കില്‍ ഒരു ഇഞ്ചോടിഞ്ച് മല്‍സരമായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്- സഞ്ജു പറഞ്ഞു.

ടീമിന്റെ ഈ വീഴ്ചയ്ക്കു കാരണം എന്താണെന്ന ചോദ്യത്തിന് സഞ്ജു സാംസണിന്റെ പക്കല്‍ വ്യക്തമായ മറുപടി ഇല്ലായിരുന്നു. ഈ മല്‍സരത്തിലെ ബാറ്റിംഗ് തകര്‍ച്ച കണ്ടപ്പോള്‍ എവിടെയാണ് ഞങ്ങള്‍ക്കു തെറ്റ് പറ്റിയതെന്നു ഞാന്‍ ആലോചിക്കുകയായിരുന്നു. ലീഗ് ഘട്ടത്തില്‍ രസകരമായ ചില കാര്യങ്ങള്‍ സംഭവിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഞങ്ങള്‍ക്ക് ശക്തമായി തുടരണം, ഒരു ദിവസം അവധിയെടുക്കണം, അടുത്ത കളിയെക്കുറിച്ച് ചിന്തിക്കണം സഞ്ജു കൂട്ടിച്ചേര്‍ത്തു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'