'സമ്മര്‍ദ്ദം തുടരുന്നു, ഞങ്ങള്‍ക്കിത് സെമിഫൈനല്‍'; ടോസിംഗ് വേളയില്‍ സഞ്ജു, ടീമില്‍ ഒരു മാറ്റം

ഐപിഎലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായിരിക്കെ മികച്ചൊരു മത്സരം തന്നെ ഇന്ന് പ്രതീക്ഷിക്കാം. ഈ മത്സരം തങ്ങള്‍ക്ക് സെമി ഫൈനലിന് സമമാണെന്ന് റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഇതിനോടകം പറഞ്ഞു കഴിഞ്ഞു.

സമ്മര്‍ദ്ദം തുടരുകയാണ്. ഞങ്ങള്‍ ഇതൊരു സെമിഫൈനലായാണ് പരിഗണിക്കുന്നത്. സത്യം പറഞ്ഞാല്‍, ഗുജറാത്തിനെതിരായ മത്സരമൊഴിച്ചാല്‍ ബാക്കിയുള്ള മത്സരങ്ങള്‍ ഞങ്ങള്‍ നന്നായി കളിച്ചിട്ടുണ്ട്. ടീമിലെ ഓരോ താരങ്ങളും അവരവരുടേതായ സംഭാവനകള്‍ നല്‍കികൊണ്ടേയിരിക്കുകയാണ്- ടോസിംഗ് വേളയില്‍ സഞ്ജു പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റം വരുത്തിയാണ് റോയല്‍സ് ഇറങ്ങുന്നത്. സൂപ്പര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന് പകരം ആദം സാംപ ടീമിലിടം പിടിച്ചു. ആര്‍സിബിയും ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഹേസില്‍വുഡിന് പകരം പാര്‍നെലും ഹസരംഗയ്ക്ക് പകരം ബ്രേസ്വെലും ഇന്ന് കളിക്കും.

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ്‍, ജോ റൂട്ട്, ധ്രുവ് ജുറല്‍, ഷിമ്റോണ്‍ ഹെറ്റ്മെയര്‍, രവിചന്ദ്രന്‍ അശ്വിന്‍, ആദം സാംപ, സന്ദീപ് ശര്‍മ, കെഎം ആസിഫ്, യുസ്വേന്ദ്ര ചാഹല്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയിംഗ് ഇലവന്‍: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ്, അനൂജ് റാവത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മഹിപാല്‍ ലൊമ്റോര്‍, ദിനേഷ് കാര്‍ത്തിക് , മൈക്കല്‍ ബ്രേസ്വെല്‍, വെയ്ന്‍ പാര്‍നെല്‍, കര്‍ണ്‍ ശര്‍മ, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'