സിഎസ്‌.കെയെ അവരുടെ ഗ്രൗണ്ടില്‍ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരേ ഒരു ടീം; അടിവാരത്തിലെ എലിയെ പുലിയാക്കി ആകാശ് ചോപ്ര

ചെന്നൈ സൂപ്പര്‍ കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള പോരാട്ടം ഇന്ന് നടക്കാനിരിക്കെ ചില രസകരമായ പ്രസ്താവനകള്‍ നടത്തി ശ്രദ്ധ പിടിച്ചു പറ്റി ആകാശ് ചോപ്ര. ചെപ്പോക്കിലെ മഞ്ഞപ്പടയെ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരേയൊരു ഫ്രാഞ്ചൈസി കൊല്‍ക്കത്തയായിരിക്കുമെന്ന് ചോപ്ര പറഞ്ഞു.

ചെന്നൈയെ ആ ഗ്രൗണ്ടില്‍ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരു ടീമുണ്ടെങ്കില്‍ അത് കൊല്‍ക്കത്തയാണ്. സുയാഷ് ശര്‍മ്മ, വരുണ്‍ ചക്കരവര്‍ത്തി, സുനില്‍ നരെയ്ന്‍ പിന്നെ നിതീഷ് റാണ, അവര്‍ക്ക് ധാരാളം സ്പിന്‍ ഓപ്ഷന്‍സ് ഉണ്ട്- ചോപ്ര ചൂണ്ടിക്കാട്ടി.

പോയിന്റ് പട്ടികയില്‍ പിന്നിലാണെങ്കിലും സീസണിന്റെ അവസാന ഘട്ടത്തില്‍ കെകെആറന്റെ ബാറ്റിംഗ് നിര സാവധാനത്തില്‍ ആവശ്യമായ ഫോമിലേക്ക് എത്തിയത് ചോപ്ര എടുത്തുകാട്ടി. അതിനാല്‍ തന്നെ നാല് തവണ ചാമ്പ്യന്‍മാരായ ചെന്നൈയ്ക്ക് രണ്ടു തവണ ചാമ്പ്യന്മാരായ കൊല്‍ക്കത്തയെ ലാഘവത്തോടെ എടുക്കാന്‍ കഴിയില്ലെന്ന് ചോപ്ര കൂട്ടിച്ചേര്‍ത്തു.

ബാറ്റിംഗില്‍ കെകെആറിന് രണ്ട് ഓവര്‍സീസ് ഓപ്പണര്‍മാരെ ലഭിച്ചു. ശേഷം വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിംഗ്, ആന്ദ്രേ റസ്സല്‍ എന്നിവര്‍. അവര്‍ ഒരു ശരിയായ ടീമാണ്. അതിനാല്‍ കൊല്‍ക്കത്തയെ നിസ്സാരമായി കാണരുത്. ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയുന്ന ഒരു നല്ല പിച്ച് ഉണ്ടാക്കു- ആകാശ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ