സഞ്ജുവിനെ നായകസ്ഥാനത്തുനിന്ന് നീക്കും, മുന്‍ നായകന്‍ സ്മിത്താണേ സത്യം!

ഐപിഎല്‍ 16ാം സീസണില്‍ രാജസ്ഥാന്‍ ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ സാധിക്കാതെ പോയ നായകന്‍ സഞ്ജു സാംസണിനെ റോയല്‍സ് വരും സീസണില്‍ നായകസ്ഥാനത്തുനിന്ന് നീക്കിയേക്കും. അടുത്തവര്‍ഷം ഒരു പക്ഷേ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്ട്‌ലര്‍ക്കായിരിക്കും നായക ചുമതല.

നേരത്തെ റോയല്‍സ് മാനേജ്‌മെന്റ് സ്റ്റീവ് സ്മിത്തിനോട് ചെയ്തത് സഞ്ജുവിനോടും ആവര്‍ത്തുമെന്നാണ് മനസിലാക്കേണ്ടത്. സഞ്ജുവിന് മുമ്പ് റോയല്‍സിന്റെ നായകനായിരുന്ന സ്മിത്തിനെ ടീമിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ നായക സ്ഥാനത്തുനിന്നല്ല ടീമില്‍നിന്നു തന്നെ മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. നായകസ്ഥാനത്ത് നിന്ന് മാറ്റിയാലും സഞ്ജുവിനെ ടീമില്‍നിന്ന് മാറ്റാന്‍ സാധ്യതയില്ലെന്ന് ആശ്വസിക്കാം.

44 മല്‍സരങ്ങളിലാണ് സഞ്ജു ഇതുവരെ റോയല്‍സ് ടീമിനെ നയിച്ചത്. ഇതില്‍ 21 കളികളില്‍ റോയല്‍സ് ജയിച്ചപ്പോള്‍ 23 എണ്ണം തോറ്റു. വിജയശതമാനം 47.72. സഞ്ജുവിനേക്കാള്‍ റെക്കോഡുള്ള നായകനായിരുന്നു സ്മിത്ത്. 27 കളികളില്‍ ക്യാപ്റ്റനായ അദ്ദേഹത്തിനു 15 ജയങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചു. 11 മല്‍സരങ്ങളില്‍ തോറ്റു. വിജയശതമാനം 57.69.

2021ലെ സീസണിനു മുന്നോടിയായിട്ടാണ് സഞ്ജു സാംസണിനെ ക്യാപ്റ്റനായി റോയല്‍സ് പ്രഖ്യാപിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ റോയല്‍സിന് പ്ലേഓഫ് സാധ്യത സ്വപ്‌നം മാത്രമാണ്. അതിനാല്‍ തന്നെ ടീം മാനേജ്‌മെന്റ് മികച്ച റെക്കോഡുള്ള സ്മിത്തിനോട് ചെയ്തത് വെച്ച് നോക്കുമ്പോള്‍ സഞ്ജുവിനോടും മറിച്ചൊന്നു ചെയ്യാന്‍ സാധ്യതയില്ല.

Latest Stories

ടി20 ലോകകപ്പ് 2024: ഫൈനലിസ്റ്റികളെ പ്രവചിച്ച് ബ്രയാന്‍ ലാറ, ഞെട്ടി ക്രിക്കറ്റ് ലോകം

ഇനി ജോസച്ചായന്റെ കളികൾ; മമ്മൂട്ടിക്കമ്പനിയുടെ അഞ്ചാം ചിത്രം 'ടർബോ' ട്രെയ്‌ലർ പുറത്ത്

മുസ്ലീം സ്ത്രീകളുടെ മുഖപടം മാറ്റി സ്ഥാനാർഥി, വോട്ടറെ തല്ലി എംഎൽഎ; ഹൈദരാബാദിലെ വോട്ടെടുപ്പിനിടെ കൂട്ടയടി, വീഡിയോ വൈറൽ

'മൂന്ന് വര്‍ഷം കൂടെയുണ്ടായിരുന്നിട്ടും അവന്‍റെ കഴിവ് തിരിച്ചറിയാന്‍ എനിക്കായില്ല'; ക്യാപ്റ്റന്‍സി കരിയറിലെ തന്‍റെ ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ഗംഭീര്‍

കാർ സീറ്റുകളിലെ പഞ്ഞി ക്യാൻസറിന് കാരണമാകുന്നുവെന്ന് പഠനം!

വൃത്തികെട്ട കോമാളി വേഷം, അറപ്പാകുന്നു..; സന്നിധാനന്ദനെയും വിധു പ്രതാപിനെയും അധിക്ഷേപിച്ച് പോസ്റ്റ്, ചര്‍ച്ചയാകുന്നു

50 ആം വയസിലും അവൻ ലോകകപ്പ് കളിക്കാൻ ഇന്ത്യൻ ടീമിൽ ഉണ്ടാകണം, അത്രയും മിടുക്കനായ താരമാണവൻ: യോഗ്‌രാജ് സിംഗ്

മുഖ്യമന്ത്രി പദത്തില്‍ നിന്ന് കെജ്രിവാളിനെ നീക്കണം; ഹര്‍ജി തള്ളി സുപ്രീംകോടതി

മിഖായില്‍ മിഷുസ്റ്റിന്‍ വീണ്ടും റഷ്യന്‍ പ്രധാനമന്ത്രി; നിയമന ഉത്തരവിറക്കി പുടിന്‍; മന്ത്രിസഭാംഗങ്ങളെ ഉടന്‍ തിരഞ്ഞെടുക്കും

ലൈംഗിക പീഡനം; മദ്രസ ഇമാമിനെ കൊലപ്പെടുത്തി വിദ്യാർത്ഥികള്‍, പ്രായപൂർത്തിയാവാത്ത ആറ് പേർ കസ്റ്റഡിയിൽ