കാവ്യ മാരൻ വീശാൻ വേണ്ടി കൈയിലിരുന്ന വിശറി പൊക്കിയതേ ഓര്‍മ്മയുള്ളു, ആ താരം സണ്‍റൈസേഴ്സിന്‍റെ തലയിലായി!

ഇന്നലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെട്ടിരുന്നു.

സ്ഥിരത കുറവാണ് ഈ സീസണിലും ടീമിനെ വലിക്കുന്ന കാര്യം എന്ന് ഇതുവരെ കണ്ട മത്സരങ്ങളിൽ നിന്ന് നമുക്ക് മനസിലാക്കാം. ഇന്നലെ കൂറ്റൻ വിജയലക്ഷ്യം മുന്നിൽ ഉള്ളപ്പോൾ മനോഹരമായ “ഏകദിന” ഇന്നിംഗ്സ് കളിച്ച ഹൈദരാബാദിന്റെ മായങ്ക് അഗർവാൾ ഇപ്പോൾ വിമർശനത്തിന് വിധേയനാകുന്നു.

അഗർവാൾ 41 പന്തിൽ നിന്ന് 48 റൺസ് നേടി, 117.07 സ്‌ട്രൈക്ക് റേറ്റിൽ ഫിനിഷ് ചെയ്തു. വലംകൈയൻ ബാറ്ററുടെ സമീപനത്തിൽ നിരവധി ആരാധകർ അതൃപ്തരായിരുന്നു, . ഇത്ര പരിചയസമ്പന്നനായ ഒരു താരത്തിന്റെ ഇത്തരത്തിൽ ഉള്ള സമീപനത്തിൽ ആരാധകർ ശരിക്കും നിരാശയിലായി, 150 റൺസ് വേണ്ട രീതിയിലാണ് താരം ഒച്ചിഴയുന്ന വേഗത്തിൽ കളിച്ചത്.

“ഹൈദരാബാദിന് മായങ്ക് ഒരു ബാദ്ധ്യതയാണ്. പവർ പ്ലേയിലും മധ്യ ഓവറുകളും ബാറ്റ് ചെയ്യാൻ അറിയില്ല ഒരുപാട് പന്തും കളയുന്നു” ” ഹൈദരാബാദ് ഉടമ ഒന്ന് വീശാൻ വേണ്ടി കൈയിൽ ഇരുന്ന വിശറി പൊക്കിയപ്പോൾ തലയിലായി” ഉൾപ്പെടെ നിരവധി ട്രോളുകളാണ് താരത്തിനെതിരെ ഉയരുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക