ലിറ്റണ്‍ ദാസിന് പകരക്കാരനെ പ്രഖ്യാപിച്ച് കെ.കെ.ആര്‍; വരുന്നത് കരീബിയന്‍ കരുത്ത്

വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്‍ പാതിവഴിയില്‍ മതിയാക്കി മടങ്ങിയ ലിറ്റണ്‍ ദാസിന് പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. വെസ്റ്റിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണ്‍സണ്‍ ചാള്‍സിനെയാണ് പകരം കെകെആര്‍ ടീമിലെത്തിച്ചിരിക്കുന്നത്. 50 ലക്ഷം രൂപയ്ക്കാണ് ചാള്‍സ് കെകെആറില്‍ ചേരുന്നത്.

വെസ്റ്റിന്‍ഡീസിനെ പ്രതിനിധീകരിച്ച് 41 ടി20കളില്‍ നിന്ന് ചാള്‍സ് 971 റണ്‍സ് നേടിയിട്ടുണ്ട്. കൂടാതെ ചാള്‍സ് വിന്‍ഡീസ് ടി20 ലോക കപ്പ് കിരീടം ചൂടിയ 2012, 2016 വര്‍ഷങ്ങളില്‍ ടീമിന്റെ ഭാഗമായിരുന്നു. കൂടാതെ, 224 ടി20കള്‍ കളിച്ചിട്ടുള്ള അദ്ദേഹം 5600-ലധികം റണ്‍സ് നേടിയിട്ടുണ്ട്.

കെകെആറിന്റെ അടുത്ത മത്സരം ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 മുതല്‍ ഹൈദരാബാദിലാണ് മത്സരം.

ഒന്‍പത് മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം ജയിച്ച കെകെആര്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഇന്ന് പരാജയപ്പെട്ടാല്‍ കെകെആറിന്റെ പ്ലേഓഫ് സാദ്ധ്യതകള്‍ അവസാനിക്കും.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം