'എന്റെ ആദ്യ ടെസ്റ്റ് റണ്‍ ലഭിച്ചത് പോലെയായിരുന്നു അത്'; ഡി.സിയുടെ കന്നി വിജയത്തില്‍ സൗരവ് ഗാംഗുലി

അഞ്ച് തുടര്‍തോല്‍വികളുടെ നിരാശയ്ക്കു ശേഷം ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ആശ്വാസ ജയം നേടിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് വിക്കറ്റിനു തോല്‍പിച്ചാണ് അവര്‍ സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്തയെ 127 റണ്‍സില്‍ ഓള്‍ഔട്ടാക്കിയെങ്കിലും മറുപടി ബാറ്റിംഗില്‍ ഡല്‍ഹി വിയര്‍ത്തു. നാല് പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അവര്‍ ലക്ഷ്യം കണ്ടത്.

ഏറെ സമ്മര്‍ദ്ദം നിറഞ്ഞ സീസണില്‍ ഒടുവില്‍ ഡല്‍ഹി കോച്ചിംഗ് സ്റ്റാഫിന് ആശ്വാസമായിരിക്കുകയാണ് ഈ വിജയം. മുന്‍ ഇന്ത്യന്‍ നായകനും ഡല്‍ഹി ക്രിക്കറ്റ് ഡയറക്ടറുമായ സൗരവ് ഗാംഗുലിയും തന്റെ ടീമിന്റെ വിജയത്തില്‍ ആശ്വാസം രേഖപ്പെടുത്തി. 1996 ലെ ലോര്‍ഡ്സിലെ തന്റെ ടെസ്റ്റ് അരങ്ങേറ്റവുമായിട്ടാണ് താരം അതിനെ താരതമ്യം ചെയ്തത്.

1996-ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍, ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ആദ്യ റണ്‍സ് നേടിയതിനോട് ഈ വിജയത്തെ താരതമ്യം ചെയ്തത്. ‘ഈ വിജയത്തില്‍ സന്തോഷമുണ്ട്. ഈ സമയം ഡഗൗട്ടില്‍ ഇരുന്ന് എന്റെ ആദ്യ ടെസ്റ്റ് റണ്‍ നേടിയതിനെ കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്. ഇന്ന് ഭാഗ്യം ഞങ്ങളുടെ കൂടെയായിരുന്നു’- മത്സര ശേഷം ഗാംഗുലി പറഞ്ഞു.

ഈ സീസണിന് മുമ്പും ഞങ്ങള്‍ നന്നായി ബോള്‍ ചെയ്തു. പക്ഷേ പ്രശ്‌നം ബാറ്റിംഗാണ്. നമ്മള്‍ തിരികെ പോയി എങ്ങനെ മെച്ചപ്പെടുമെന്ന് നോക്കണം. ഞങ്ങള്‍ താരങ്ങളുമായി കഠിനാദ്ധ്വാനം ചെയ്യുകയും അവരെ ഫോമിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യും. അത് പൃഥ്വി ആകട്ടെ, മനീഷ്, മിച്ച് മാര്‍ഷ്.. അവര്‍ അതാത് ടീമുകള്‍ക്ക് കുറച്ചുകാലമായി പ്രധാനപ്പെട്ട കളിക്കാരായിരുന്നു, ഞങ്ങള്‍ക്ക് നാളെ ഒരു അവധിയുണ്ട്, തുടര്‍ന്ന് ഹൈദരാബാദിലേക്ക് പറക്കുന്നു. അവിടെ ഒരു മികച്ച ബാറ്റിംഗ് വിക്കറ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- ഗാംഗുലി പറഞ്ഞു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി