അവന്‍ റണ്‍സ് നേടി എന്നത് ശരി തന്നെ, എന്നാല്‍ തുടക്കം വളരെ മോശമായിരുന്നു; വിമര്‍ശിച്ച് ചോപ്ര

രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയിക്കേണ്ടിയിരുന്ന മത്സരത്തില്‍ യശസ്വി ജയ്സ്വാളിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ കനത്ത പരാജയം രുചിക്കേണ്ടി വന്നു. സന്ദര്‍ശകര്‍ 13.1 ഓവറില്‍ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ ആതിഥേയര്‍ സന്ദര്‍ശകരോട് 9 വിക്കറ്റിന്റെ ദയനീയമായ തോല്‍വി ഏറ്റുവാങ്ങി.

ക്ഷമയോടെ ബാറ്റ് ചെയ്ത് 42 പന്തില്‍ 57 റണ്‍സെടുത്ത വെങ്കിടേഷ് അയ്യരായിരുന്നു കെകെആറിന് ആകെ ആശ്വസിക്കാനുള്ള വകനല്‍കിയത്. ഒരു ഘട്ടത്തില്‍ 29/2 എന്ന നിലയിലായിരുന്ന കെകെആറിന് ഒരു കൂട്ടുകെട്ട് അനിവാര്യമായിരുന്നു. അപ്പോഴാണ് അയ്യരും നിതീഷ് റാണയും ചേര്‍ന്ന് ഒരു കൂട്ടുകെട്ടുണ്ടാക്കാനും ടീമിനെ സുസ്ഥിരമാക്കാനും ശ്രമിച്ചത്.

എന്നാല്‍ അദ്ദേഹത്തിന്റെ ഇന്നിംഗ്സിന്റെ തുടക്കം വളരെ പതുക്കെയായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയെങ്കിലും അദ്ദേഹത്തിന്റെ മന്ദഗതിയിലുള്ള തുടക്കം കെകെആറിന് മികച്ച സ്‌കോര്‍ നേടുന്നതിന് വെല്ലുവിളിയായി. വെങ്കിടേഷ് തന്റെ ഇന്നിംഗ്സ് മന്ദഗതിയില്‍ ആരംഭിച്ചത് ഫൈനല്‍ സ്‌കോറിനെ ബാധിച്ചുവെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

വെങ്കിടേഷ് അയ്യര്‍ റണ്‍സ് നേടി എന്നതില്‍ സംശയമില്ല, പക്ഷേ അദ്ദേഹത്തിന്റെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. പിച്ച് മന്ദഗതിയിലായിരുന്നു, അല്‍പ്പം ടേണിംഗുണ്ടായിരുന്നു. കൊല്‍ക്കത്ത ഇഷ്ടപ്പെടേണ്ട ഒരു സാധാരണ പിച്ച്. പക്ഷേ അവര്‍ക്ക് മതിയായ റണ്‍സ് സ്‌കോര്‍ ചെയ്യാനായില്ല- ചോപ്ര പറഞ്ഞു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്