ഇവനാര് സ്പൈഡര്‍മാനോ..; ഒറ്റക്കൈ സ്റ്റന്നറിലൂടെ ജെയ്സണ്‍ റോയിയെ പാക്ക് ചെയ്ത് ഹെറ്റ്മയര്‍ മാജിക്

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഐപിഎല്‍ 56-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടുകയാണ്. ആരാധകരെ വിസ്മയിപ്പിക്കുന്ന അവിശ്വസനീയമായ പ്രകടനമാണ് രാജസ്ഥാന്‍ നടത്തുന്നത്. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആദ്യം ബാറ്റ് ചെയ്യാന്‍ ക്ഷണിച്ചു. കെകെആര്‍ ഓപ്പണര്‍മാരായ ജേസണ്‍ റോയിയും റഹ്‌മാനുള്ള ഗുര്‍ബാസും പവര്‍പ്ലേയില്‍ പുറത്തായി.

ഇന്നിംഗ്സിന്റെ മൂന്നാം ഓവറില്‍ ഷിമ്റോണ്‍ ഹെറ്റ്മെയറിന്റെ ഒറ്റക്കൈ ക്യാച്ചിലാണ് കെകെആറിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് അവസാനിച്ചത്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്ത് റോയ് ഡീപ് സ്‌ക്വയര്‍ ലെഗിലേക്ക് പറത്തി.

ബൗണ്ടറിയില്‍ നിലയുറപ്പിച്ച ഹെറ്റ്‌മെയര്‍ തന്റെ മുഴുവന്‍ ഉയരത്തിലേക്കും ചാടി വലതു കൈയില്‍ പന്ത് പിടിച്ചു. ഇതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ടൂര്‍ണമെന്റിലെ മികച്ച ക്യാച്ചുകളിലൊന്നില്‍ ഇടംപിടിക്കുന്ന പ്രകടനമായിരുന്നു ഇത്.

പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ രണ്ട് ടീമിനും ജയം അനിവാര്യമാണ്. കൊല്‍ക്കത്തയുടെ തട്ടകത്തിലാണ് മത്സരം. അവസാന മൂന്ന് പോരാട്ടങ്ങളും തോറ്റെത്തുന്ന രാജസ്ഥാന് ഇന്നത്തെ മത്സരം ഏറെ നിര്‍ണ്ണായകമാണ്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ