അവന്‍ ഒരു തോക്കാണ്, എന്നാലിപ്പോള്‍ വെടി തീര്‍ന്നിരിക്കുകയാണ്; കോഹ്‌ലിയുടെ റെക്കോഡുകള്‍ തകര്‍ക്കാൻ എത്തിയ താരത്തെ കുറിച്ച് ബ്രെറ്റ് ലീ

സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഒരു സെഞ്ച്വറി നേടിയതല്ലാതെ 2023ലെ ഐപിഎല്ലില്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ ഹാരി ബ്രൂക്ക് കാര്യമായൊന്നും ചെയ്തിട്ടില്ല. ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 121.64 സ്ട്രൈക്ക് റേറ്റില്‍ 163 റണ്‍സ് മാത്രമാണ് 24കാരന് നേടാനായത്. അതേ കാരണത്താല്‍, കാര്യങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ സഹായിക്കുന്നതിന് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം മാനേജ്മെന്റ് താരത്തെ രണ്ട് മത്സരങ്ങളില്‍ ബെഞ്ച് ചെയ്‌തേക്കുമെന്ന് ഓസീസ് ഇതിഹാസ പേസര്‍ ബ്രെറ്റ് ലീ അഭിപ്രായപ്പെട്ടു

അവന്‍ വ്യക്തമായും ഒരു ക്ലാസ് കളിക്കാരനാണ്. അവന്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. ഇവിടെയും സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നാല്‍ എസ്ആര്‍എച്ചില്‍ഡ അവന് സ്ഥാനം നഷ്ടപ്പെടുന്നതായി എനിക്ക് തോന്നുന്നു. ഒരുപക്ഷേ അവര്‍ ഹാരി ബ്രൂക്കിന് പകരം മറ്റാരെയെങ്കിലും അടുത്ത മത്സരത്തില്‍ കൊണ്ടുവന്നേക്കാം. അവനെതിരായി ഒന്നുമില്ല, അവന്‍ ഒരു തോക്കാണ്. എന്നാല്‍ അദ്ദേഹം ശരിയായ മാനസികാവസ്ഥയിലല്ല- ലീ പറഞ്ഞു.

13.25 കോടിക്ക് ഹൈദരാബാദ് സ്വന്തമാക്കിയ ബ്രൂക്ക് സീസണില്‍ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനം തുടരുകയാണ്. 13, 3, 13, 100*, 9, 18, 7, 0, 0 എന്നിങ്ങനെയാണ് ബ്രൂക്കിന്റെ സീസണിലെ സ്‌കോര്‍.

വിരാട് കോഹ്‌ലിയുടെ റെക്കോഡുകള്‍ തകര്‍ക്കുമെന്നും കോഹ്‌ലിയെക്കാള്‍ ബെസ്റ്റെന്നും ഇംഗ്ലണ്ട് ആരാധകര്‍ വാഴ്ത്തുന്ന ബ്രൂക്ക് അവസാന രണ്ട് മത്സരത്തിലും ഡെക്കിനാണ് പുറത്തായത്. 20ലധികം റണ്‍സ് നേടിയത് ഒരു തവണ മാത്രമാണ്. വമ്പന്‍ താരമെന്ന് പറയുമ്പോഴും അതിനൊത്ത ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി