ഞങ്ങളുടെ കിംഗിനെ ചൊറിയുന്നോടാ..; ഗംഭീറിനോട് കലിപ്പ് അടങ്ങാതെ ആരാധകര്‍; ഡഗൗട്ടിലേക്ക് കുപ്പിയേറ്

ഐപിഎലിലെ വിരാട് കോഹ്‌ലി- ഗൗതം ഗംഭീര്‍ പോര് അവസാനിക്കുന്നില്ല. മൈതാനത്ത് കോഹ്‌ലി ആരാധകര്‍ ഇത് ഏറ്റ് പിടിച്ചിരിക്കുകയാണ്. ലഖ്നൗ-ഹൈദരാബാദ് മത്സരത്തിനിടെയാണ് കോഹ്‌ലി ആരാധകര്‍ ഗൗതം ഗംഭീറിനെതിരേ രംഗത്തെത്തിയത്.

ടൈമൗട്ടിന്റെ ഇടയില്‍ ഗംഭീര്‍ മൈതാനത്തെത്തിയപ്പോള്‍ കോഹ്‌ലി മുദ്രാവാക്യമാണ് ആരാധകര്‍ ഉയര്‍ത്തിയത്. എന്നാല്‍ ഗൗതം ഗംഭീര്‍ ഇതിന് മുഖം കൊടുത്തില്ല. എന്നിട്ടും ഗംഭീറിനെ പ്രകോപിപ്പിക്കുന്നത് തുടര്‍ന്ന ആരാധകര്‍ ലഖ്നൗവിന്റെ ഡഗൗട്ടിലേക്ക് പാഴ് വസ്തുക്കളും കുപ്പിയും വലിച്ചെറിയുന്ന സാഹചര്യവും ഉണ്ടായി.

ഡഗൗട്ടിലേക്ക് കുപ്പികളടക്കം എത്തിയതോടെ താരങ്ങളും പരിശീകരും ഡഗൗട്ട് വിട്ട് പുറത്തിറങ്ങി നില്‍ക്കേണ്ടതായി വന്നു. ഹൈദരാബാദിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദിന്റെ ജേഴ്സിയും പതാകയുമേന്തിയ ആരാധകരാണ് കോഹ്‌ലി പക്ഷം പിടിച്ച് ഗംഭീറിനെതിരെ പ്രതിഷേധം ഉയര്‍ത്തിയത്.

ഗാലറി എതിരായിരുന്നെങ്കിലും മത്സരത്തില്‍ ലഖ്‌നൗ ഏഴ് വിക്കറ്റിന് ജയിച്ചു കയറി. ഹൈദരാബാദ് മുന്നോട്ട് വെച്ച 183 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലഖ്‌നൗ മറികടന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ