ലക്‌നൗ സ്വന്തമാക്കിയ മൂന്ന് താരങ്ങള്‍ ഇവര്‍, പ്രതിഫലം ഇങ്ങനെ

ഐപിഎല്ലിലെ പുതിയ ടീമായ ലക്‌നൗവിനെ കെഎല്‍ രാഹുല്‍ നയിക്കും. രാഹുലിനൊപ്പം ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസിനെയും ഇന്ത്യന്‍ യുവ സ്പിന്നിര്‍ രവി ബിഷ്‌ണോയിയെയുമാണ് ലക്‌നൗ സ്വന്തമാക്കിയിരിക്കുന്നത്.

15 കോടിയെറിഞ്ഞാണ് രാഹുലിനെ ലക്‌നൗ തങ്ങളുടെ നായകനാക്കിയിരിക്കുന്നത്. സ്‌റ്റോയിനിസിന് 11 കോടിയും രവി ബിഷ്‌ണോയിക്ക് നാല് കോടിയുമാണ് ടീമിലെ പ്രതിഫലം.

ഒരു പ്രധാന ഓപ്പണറെയും ബോളറെയും ഓള്‍റൗണ്ടറെയും സ്വന്തമാക്കിയപ്പോള്‍ 30 കോടി രൂപയാണ് ലക്‌നൗവിന് ചെലവായത്. ഇനി 15 താരങ്ങളെ ടീമിലെത്തിക്കാന്‍ 60 കോടിയാണ് ലക്‌നൗവിന്റെ കൈയിലുള്ളത്.

ഐപിഎല്ലിലെ പുതിയ ടീമായ അഹമ്മദാബാദിനെ ഹാര്‍ദിക് പാണ്ഡ്യ നയിക്കും. ഹാര്‍ദിക്കിനൊപ്പം അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനെയും ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയുമാണ് അഹമ്മദാബാദ് സ്വന്തമാക്കിയിരിക്കുന്നത്.

15 കോടി രൂപയ്ക്കാണ് ഹാര്‍ദ്ദിക്കിനെ അഹമ്മദാബാദ് കൂടെക്കൂട്ടിയത്. മുംബൈ ഇന്ത്യന്‍സ് 11 കോടിയാണ് ഹാര്‍ദിക്കിന് നല്‍കിയിരുന്നത്. സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് താരമായിരുന്ന റാഷിദ് ഖാനെ 15 കോടിക്കാണ് അഹമ്മദാബാദ് സ്വന്തമാക്കിയിരിക്കുന്നത്.

കെകെആര്‍ ഒഴിവാക്കിയ ശുഭ്മാന്‍ ഗില്ലിനെ ഏഴ് കോടി രൂപയ്ക്കാണ് അഹമ്മദാബാദ് ടീമിലെത്തിച്ചിരിക്കുന്നത്. കെകെആര്‍ 1.8 കോടി രൂപയാണ് അദ്ദേഹത്തിന് നല്‍കിയിരുന്നത്. ഓപ്പണര്‍ റോളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് ഗില്‍.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്