Ipl

നിങ്ങള്‍ ' ചെണ്ട യാദവ്' എന്ന വട്ടപ്പേര് മറന്നുവോ?, അടിവാങ്ങി കൊണ്ട് തിരിഞ്ഞു നടക്കുന്ന മുഖം മറന്നുവോ?

ലിട്ടു ഒ.ജെ

നിങ്ങള്‍ ‘ ചെണ്ട യാദവ്’ എന്ന വട്ടപ്പേരേ മറന്നുവോ? എത്രനല്ല സ്പീഡിലെറിഞ്ഞാലും അടിവാങ്ങികൊണ്ട് തിരിഞ്ഞുനടക്കുന്ന ഉമേഷ് യാദവിനെ മറന്നുവോ? കെ.കെ.ആറില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഉമേഷ്. ബേസ് പ്രൈസ് കൊടുത്തുമാത്രം വിളിച്ചെടുത്ത ഒരു സാധാ ഇന്ത്യന്‍ ബൗളര്‍. ഫസ്റ്റ് ഇലവനില്‍ ചാന്‍സ് കിട്ടുമോന്ന് പോലും ആമാന്തപ്പെട്ട് നില്‍ക്കുന്ന ഉമേഷ് യാദവിനെ ആരും മറന്നുകാണില്ല!

ആ ഉമേഷിന്ന് കൊല്‍ക്കത്തയില്‍ മിന്നലായിരിക്കുകയാണ്. പഞ്ചാബിന്റെ പുലിക്കുട്ടികളെ പവലിയനിലേക്ക് മാര്‍ച്ച് ചെയ്യിപ്പിക്കുന്ന ഉമേഷ് ഇതുവരെയുള്ള ഐ.പി.എലിലെ മാസ് എന്‍ട്രികളിലൊന്നാണ്! പഞ്ചാബിന്റെ ആദ്യകളി കണ്ടവര്‍ക്കറിയാം അവരുടെ ബാറ്റിങ്ങിന്റെ തീവ്രതയെ. അടിച്ചു കൂട്ടാന്‍ വെമ്പല്‍ പൂണ്ട് നില്‍ക്കുന്നൊരു ബാറ്റിങ്ങ് നിരയ്‌ക്കെതിരെ ഉമേഷ് യാദവ് തൊടുത്തുവിട്ടത് തീയ്യുണ്ടകളായിരുന്നു. ആ തീയുണ്ട ചെന്നുപതിച്ചത് അവരുടെ സ്‌കോര്‍ബോര്‍ഡിന്റെ വിള്ളലുകളിലേക്കാണ്!

ആദ്യ ഓവറില്‍ തന്നെ മയങ്ക് അഗര്‍വാളെന്ന ഡെസ്‌ട്രോയറെ എല്‍.ബിയില്‍ കുരുക്കിയതും , കരുതികൂട്ടിയെറിഞ്ഞ ലിവിങ്ങ്സ്റ്റനെതിരെയുള്ള ബോളുമൊക്കെ പഞ്ചാബിന്റെ ബാറ്റിങ്ങ് നിരയെ തകര്‍ത്തൂവെന്ന് മാത്രമല്ല. കൊല്‍ക്കത്തയുടെ വിജയസ്വപ്നങ്ങളുടെ ആകെതുകതന്നെയായിരുന്നു! ബ്രാറിന്റെ ഓഫ് സ്റ്റമ്പൊടിച്ചതും ചാഹറിനെ നിതീഷ് റാണയിലെത്തിച്ച ബോളും ഉമേഷ് യാദവെന്ന എക്‌സ്പീരിയന്‍സ് ബൗളറുടെ നേത്യപാടവം കൂടിയാണ്.

നായകനായ ശ്രേയസ്സ് അയ്യരുടെ വിശ്വാസം മുറുകിപിടിച്ച അമിതാഹ്ലാദം, ഉമേഷ് യാദവൊരിക്കലും ഒരു ട്വന്റി-ട്വന്റി മെറ്റിരീയലെന്ന പൊതുബോധം എല്ലാവരിലും പ്രകടമായിരുന്നു. കുട്ടിക്രിക്കറ്റില്‍ കളിച്ചപ്പോഴെല്ലാം അടികളേറ്റ് വാങ്ങി നാണംകെട്ട് പിന്മാറിയൊരുത്തന്‍. ആ ഉമേഷാണിന്ന് പഞ്ചാബിന്റെ നാലുവിക്കറ്റുകളെടുത്ത് അഴിഞ്ഞാടിയത്.

ഉമേഷിനെ ഭയക്കണം, പൊരുതാനുറച്ച മനസ്സുമായ് വീണ്ടുമെത്തിയിരിക്കുവാണവന്‍. പര്‍പ്പിള്‍ ക്യാപ് മാത്രമല്ല ഓരോ വിജയവും നേടാനായ് കൊല്‍ക്കത്തയ്ക്ക് മുന്നില്‍ ഉമേഷ് യാദവ് ഒരു തിരിനാളമായ് മാറുകയാണ്.. വീണ്ടും പറയുന്നു!  ‘ഉമേഷ് യാദവിനെ ഭയന്നേതീരൂ…’

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക