Ipl

ആ മോഹം പുറത്തുവെച്ചിട്ട് കളിച്ചാ മതി; രാഹുലിനോട് ടീം മെന്റര്‍ ഗൗതം ഗംഭീര്‍

ഐപിഎല്‍ 15ാം സീസണ് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ലഖ്‌നൗ ടീം നായകന്‍ കെഎല്‍ രാഹുലിന് മുന്നറിപ്പുമായി ടീം മെന്റര്‍ ഗൗതം ഗംഭീര്‍.  ഇന്ത്യന്‍ ക്യാപ്റ്റനാവുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് രാഹുല്‍ ഐപിഎല്‍ കളിക്കരുതെന്ന് ഗംഭീര്‍ നിര്‍ദ്ദേശിച്ചു.

‘ദേശിയ ടീമിലെ ഇടത്തിന് വേണ്ടി ഐപിഎല്‍ കളിക്കരുത് എന്നാണ് എന്റെ വിശ്വാസം. സ്വയം പ്രകടിപ്പിച്ച് കളിക്കാനുള്ള പ്ലാറ്റ്ഫോമാണ് ഐപിഎല്‍. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ ഐപിഎല്‍ സഹായിക്കും എന്ന് എനിക്ക് തോന്നുന്നില്ല.’

‘ബാറ്റ് ചെയ്യുന്ന ക്യാപ്റ്റനെയാണ് ലഖ്നൗവിന് വേണ്ടത്. അല്ലാതെ ക്യാപ്റ്റനായ ബാറ്ററെ അല്ല. അതിന്റെ വ്യത്യാസം രാഹുലിന് മനസിലാവും എന്ന് ഞാന്‍ കരുതുന്നു. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ക്യാപ്റ്റന്‍ പഠിച്ചിരിക്കണം. രാഹുലും വെല്ലുവിളികള്‍ ഏറ്റെടുക്കണം’ ഗംഭീര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ക്വിന്റണ്‍ ഡികോക്കായിരിക്കും ടീമിന്റെ വിക്കറ്റ് കാക്കുകയെന്നും അതിനാല്‍ രാഹുലിന് കുറച്ച് കൂടി ഫ്രീയായി കളിക്കാമെന്നും ഗംഭീര്‍ പറഞ്ഞു. 28 ന് ഗുജറാത്ത് ടൈറ്റന്‍സുമായാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ആദ്യ മത്സരം.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍