Ipl

ജയം വേണ്ടെന്ന് ഉറച്ച് ചെന്നൈ, തോല്‍ക്കാന്‍ മനസ്സില്ലാതെ പഞ്ചാബ്

ഐപിഎല്‍ 15ാം സീസണില്‍ ആദ്യ വിജയം നേടിയിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് മൂന്നാം മത്സരത്തിലും നിരാശ. പഞ്ചാബ് മുന്നോട്ടുവെച്ച 181 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ചെന്നൈയ്ക്ക് 36 റണ്‍സ് മാത്രം സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടമായിരിക്കുകയാണ്.

റോബിന്‍ ഉത്തപ്പ 10 ബോളില്‍ 13, റുതുരാജ് ഗെയ്ക്വാദ് 4 ബോളില്‍ 1 മൊയിന്‍ അലി 2 ബോളില്‍ 0, അമ്പാട്ടി റായിഡു 21 ബോളില്‍ 13, രവീന്ദ്ര ജഡേജ 3 ബോളില്‍ 0 എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്.

പഞ്ചാബിനായി വൈഭവ് അറോര രണ്ട് വിക്കറ്റ് വീഴ്ത്തി. ഒഡിയന്‍ സ്മിത്ത്, കാഗിസോ റബാഡ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ചെന്നൈ 9 ഓവറില്‍ 5ന് 41 റണ്‍സെന്ന നിലയിലാണ്. ധോണിയും ദുബെയുമാണ് ക്രീസില്‍.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 180 റണ്‍സ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ലിയാം ലിവിംഗ്സ്റ്റണാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 32 ബോള്‍ നേരിട്ട ലിവിംഗ്സ്റ്റണ്‍ അഞ്ച് വീതം ഫോറിന്റെയും സിക്‌സിന്റെയും അകമ്പടിയില്‍ 60 റണ്‍സെടുത്തു.

മായങ്ക് അഗര്‍വാള്‍ 2 ബോളില്‍ 4, ശിഖര്‍ ധവാന്‍ 24 ബോളില്‍ 33, ഭാനുക രാജപക്‌സെ 5 ബോളില്‍ 9, ഷാരൂഖ് ഖാന്‍ 11 ബോളില്‍ 6, ഒഡിയന്‍ സ്മിത്ത് 7 ബോളില്‍ 3, ജിതേഷ് ശര്‍മ 17 ബോളില്‍ 26, രാഹുല്‍ ചാഹര്‍ 8 ബോളില്‍ 12, കാഗിസോ റബാഡ 12 ബോളില്‍ 12*,  വൈഭവ് അറോറ 2 ബോളില്‍ 1* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ചെന്നൈയ്ക്കായി ക്രിസ് ജോര്‍ദാന്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഡ്വെയ്ന്‍ ബ്രാവോ, മുകേഷ് ചൗധരി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ഹാട്രിക് തോല്‍വി ഒഴിവാക്കി സീസണിലെ കന്നി വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ലക്ഷ്യമിടുന്നതെങ്കില്‍ രണ്ടാം വിജയം തേടിയാണ് പഞ്ചാബ് കളിക്കുന്നത്. ചെന്നൈ കഴിഞ്ഞ മത്സരത്തിലിരങ്ങിയ ടീമില്‍ ഒരു മാറ്റവും പഞ്ചാബ് രണ്ട് മാറ്റവും വരുത്തിയാണ് ഇറങ്ങിയത്.

ചെന്നൈ നിരയില്‍ തുഷാര്‍ ദേശ്പാണ്ഡെയ്ക്കു പകരം ഇംഗ്ലിഷ് താരം ക്രിസ് ജോര്‍ദാന്‍ കളത്തിലിറങ്ങി. പഞ്ചാബ് കിംഗ്‌സിനായി ഹര്‍പ്രീത് ബ്രാര്‍, രാജ് ബാവ എന്നിവര്‍ക്കു പകരം ജിതേഷ് ശര്‍മ, വൈഭവ് അറോറ എന്നിവരാണ് കളിക്കുന്നത്. ടീമിനൊപ്പം ചേര്‍ന്നെങ്കിലും ഇംഗ്ലിഷ് താരം ജോണി ബെയര്‍‌സ്റ്റോ ഇന്ന് കളിക്കുന്നില്ല.

Latest Stories

രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ടർബോ ജോസും കൂട്ടരും; ട്രെയ്‌ലർ അപ്ഡേറ്റ്

'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്

ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത്: ജ്യോതിക

സ്വന്തം സഭയും ആതുര സേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം

സെൽഫി അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെ..., ആരാധകനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ് സൂപ്പർതാരം; വീഡിയോ വൈറൽ

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ