കുട്ടികളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കില്ലേ?, കേട്ടിരുന്നെങ്കില്‍ ചെന്നൈ തോല്‍ക്കില്ലായിരുന്നു

കുട്ടികളുടെ പ്രാര്‍ഥന ദൈവം വേഗം കേള്‍ക്കും ഒരു സംസാരം സമൂഹത്തിലുണ്ട്. അതിനാല്‍ തന്നെ അച്ഛന്റെ ടീമിന്റെ വിജയത്തിനായി കൈകൂപ്പി പ്രാര്‍ത്ഥിച്ച കുഞ്ഞു സിവയുടെ ചിത്രം ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ചെന്നൈ ആരാധകര്‍ ഒന്ന് പ്രത്യാശിച്ചിരിക്കാം. എന്നാല്‍ ജയം ചെന്നൈയ്ക്ക് അപ്രാപ്രമായില്ല.

ചെന്നൈ-ഡല്‍ഹി മത്സരം അവസാന നിമിഷത്തിലേക്ക് കടന്നപ്പോഴാണ് അച്ഛന്റെ ടീമിന്റെ ജയത്തിനായി കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുന്ന ധോണിയുടെ മകള്‍ സിവയുടെ ദൃശ്യം ക്യാമറ കണ്ണുകളില്‍ ഉടക്കിയത്. കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്ന സിവയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അവസാന ഓവര്‍വരെ ഗതിവിഗതികള്‍ മാറിമറിഞ്ഞ കളിയില്‍ രണ്ട് പന്തുകള്‍ അവശേഷിക്കെ മൂന്ന് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഡല്‍പിയോട് പരാജയപ്പെട്ടത്. സ്‌കോര്‍: ചെന്നൈ-136/5 (20 ഓവര്‍) ഡല്‍ഹി- 139/7 (19.4). ജയത്തോടെ 20 പോയിന്റുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്കു കയറി. സൂപ്പര്‍ കിങ്സ് (18 പോയിന്റ്) രണ്ടാമത്.

സൂപ്പര്‍ കിങ്സ് മുന്നില്‍വച്ച വലുതല്ലാത്ത ലക്ഷ്യം തേടിയുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ യാത്ര നാടകീയമായിരുന്നു. ക്യാപ്പിറ്റല്‍സ് ബാറ്റിംഗിന്റെ ആഴവും സൂപ്പര്‍ കിങ്സിന്റെ അതിജീവന ശേഷിയും പോരടിച്ചപ്പോള്‍ ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ നിമിഷങ്ങളേറെ കിട്ടി.

Latest Stories

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ