'അന്നത്തെ മത്സരം ഞാന്‍ ഇനി ഒരു നൂറ് തവണ കളിച്ചാലും ആ സിംഗിളെടുക്കില്ല'; തെല്ലും പശ്ചാത്താപമില്ലെന്ന് സഞ്ജു സാംസണ്‍

പഞ്ചാബ് കിംഗ്സിനെതിരെ നേടാതെ പോയ ആ സിംഗിളിനെച്ചൊല്ലി സഞ്ജു സാംസണ്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടോ? ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്രിസ് മോറിസിന്റെ ബാറ്റിംഗ് പ്രകടനം ടീമിനെ വിജയത്തിലെത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഉയരുന്ന ചോദ്യമാണിത്. ഇപ്പോഴിതാ അതിന് മറുപടി നല്‍കിയിരിക്കുകയാണ് സഞ്ജു. ഇനി 100 അവസരം കിട്ടിയാലും ആ സിംഗില്‍ എടുക്കില്ലെന്നാണ് സഞ്ജു പറയുന്നത്.

“എല്ലായ്‌പ്പോഴും മത്സരങ്ങള്‍ക്കുശേഷം സ്വസ്ഥമായിരുന്ന് എന്റെ പ്രകടനം ഇഴ കീറി പരിശോധിക്കാറുണ്ട്. ഒരു കാര്യം ഉറപ്പാണ്. ആ മത്സരം ഇനിയും 100 വട്ടം കളിക്കാന്‍ അവസരം ലഭിച്ചാലും ആ സിംഗിള്‍ ഞാന്‍ എടുക്കില്ല.”

IPL 2021: Kumar Sangakkara explains why Sanju Samson denied a single to Chris Morris on the penultimate ball | CricketTimes.com

“ഡേവിഡ് മിച്ചറും ക്രിസ് മോറിസും ടീമിലുണ്ടായിരുന്നതിനാല്‍ മുന്‍നിര തകര്‍ന്നപ്പോഴും എനിക്കു വിജയപ്രതീക്ഷയുണ്ടായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ വിജയം വളരെ കടുപ്പമായിരിക്കുമെന്ന് തന്നെയായിരുന്നു ഞാന്‍ ചിന്തിച്ചത്. ഉജ്ജ്വലമായി പൊരുതിയാണ് ഞങ്ങള്‍ ഫിനിഷിംഗ് ലൈന്‍ കടന്നത്. സാഹചര്യങ്ങളെ മനസ്സിലാക്കി കളിക്കുകയെന്നതാണ് പ്രധാനം” ഡല്‍ഹിക്കെതിരായ മത്സരത്തിന് ശേഷം സഞ്ജു പറഞ്ഞു.

ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന രാജസ്ഥാനെ ദക്ഷിണാഫ്രിക്കക്കാരായ ഡേവിഡ് മില്ലര്‍ (43 പന്തില്‍ 62), ക്രിസ് മോറിസ് എന്നിവരുടെ ഇന്നിംഗ്സുകളാണ് രക്ഷപ്പെടുത്തിയത്. 18 പന്തില്‍ 36 റണ്‍സാണ് ഡല്‍ഹിയ്ക്കെതിരെ മോറിസ് നേടിയത്.

അവസാന രണ്ട് ഓവറില്‍ രാജസ്ഥാന് വിജയത്തിലേക്ക് 27 റണ്‍സാണ് വേണമെന്നിരിക്കെ 19ാം ഓവറില്‍ കഗീസോ റബാഡയ്‌ക്കെതിരെയും 20ാം ഓവറില്‍ ടോം കറനെതിരെയും രണ്ടു വീതം പടുകൂറ്റന്‍ സിക്സറുകള്‍ പറത്തി മോറിസ് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ