അവസാന ഓവര്‍ ടോമിന് നല്‍കിയത് റിഷഭിന്റെ തീരുമാനം; കൈയൊഴിഞ്ഞ് പോണ്ടിംഗ്

ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ കഗിസോ റബാദയെപ്പോലൊരു സൂപ്പര്‍ പേസര്‍ക്ക് ഓവര്‍ ബാക്കിയുണ്ടായിരുന്നിട്ടും ടോം കറാനെക്കൊണ്ട് അവസാന ഓവര്‍ എറിയിച്ച ഡല്‍ഹി നായകന്‍ റിഷഭ് പന്തിന്റെ തീരുമാനം ഏറെ വിമര്‍ശനം വിളിച്ച് വരുത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡല്‍ഹി ടീമിന്റെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിംഗ്. അവസാന ഓവര്‍ ടോമിന് നല്‍കിയത് റിഷഭിന്റെ തീരുമാനമാണെന്നാണ് പോണ്ടിംഗ് പറഞ്ഞത്.

‘അവസാന ഓവര്‍ ടോം കറാനെക്കൊണ്ട് എറിയിക്കാമെന്നത് നായകന്റെ തീരുമാനമാണ്. ആദ്യ മൂന്ന് ഓവറില്‍ 16 റണ്‍സ് മാത്രമാണ് ടോം കറാന്‍ വിട്ടുകൊടുത്തത്. ഇതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് റിഷഭിനെ എത്തിച്ചതെന്നാണ് കരുതുന്നത്. മികച്ച രീതിയില്‍ ടോം പന്തെറിഞ്ഞതിനാല്‍ അവസാന ഓവറില്‍ ടോമാവും അനുയോജ്യനെന്ന് റിഷഭ് കരുതിയിരിക്കാം’ റിക്കി പോണ്ടിംഗ് പറഞ്ഞു.

Extra responsibility of captaincy will sit well with Pant, feels Ponting

അവസാന ഓവറില്‍ റിഷഭ് പന്ത് സിംഗിളെടുക്കാന്‍ വിസമ്മതിച്ചതിനെയും റിക്കി പോണ്ടിംഗ് വിമര്‍ശിച്ചു. ‘പന്ത് അവസാന ഓവറിലെ ആദ്യ മൂന്ന് ബോളും സിംഗിള്‍ എടുക്കാന്‍ വിസമ്മതിച്ചതിനെക്കുറിച്ച് ഞങ്ങള്‍ ആ സമയത്ത് തന്നെ സംസാരിച്ചിരുന്നു. ഈ സമയത്ത് ഓരോ റണ്‍സും വിലപ്പെട്ടതായിരുന്നു. ആ സമയത്ത് റിഷഭ് സ്വന്തം കഴിവില്‍ കൂടുതല്‍ വിശ്വസിച്ചിരിക്കാം.’

‘ആ സമയത്ത് ടോം കറാന്‍ ഒന്നോ രണ്ടോ പന്ത് മാത്രമാണ് നേരിട്ടത്. അതിനാല്‍ ബൗണ്ടറി കണ്ടെത്താന്‍ അവന്‍ പ്രയാസപ്പെട്ടേക്കും. അതിനാലാണ് നായകനായ റിഷഭ് ആ സമയത്ത് സിംഗിള്‍ എടുക്കേണ്ടെന്ന് അവന്‍ തീരുമാനിച്ചത്. അതായിരുന്നു ഈ രാത്രിയിലെ അവന്റെ തീരുമാനം’ റിക്കി പോണ്ടിംഗ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ