171 റണ്‍സ് ഈ പിച്ചില്‍ ചേസ് ചെയ്യാന്‍ കഴിയുന്നതായിരുന്നു, കെ.കെ.ആറിന് എതിരായ തോല്‍വിയില്‍ സഞ്ജു

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ വമ്പന്‍ പരാജയത്തില്‍ പ്രതികരണവുമായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. തോല്‍വിയില്‍ പിച്ചിനെ കുറ്റം പറായാനാവില്ലെന്നും കൊല്‍ക്കത്ത മുന്നോട്ടുവെച്ച വിജയലക്ഷ്യം ഈ പിച്ചില്‍ ചേസ് ചെയ്യാന്‍ കഴിയുന്നതായിരുന്നെന്നും സഞ്ജു പറഞ്ഞു.

‘ഭേദപ്പെട്ട വിക്കറ്റായിരുന്നു ഇവിടത്തേത്. ന്യൂബോളില്‍ താഴ്ന്നാണ് പിച്ച് ചെയ്ത് പന്ത് വന്നത് എങ്കിലും ഈ വിക്കറ്റില്‍ 171 എന്നത് ചെയ്സ് ചെയ്യാന്‍ പറ്റുന്നതാണ്. നല്ല തുടക്കം നേടുകയാണ് വേണ്ടിയിരുന്നത്. പവര്‍ഫുള്‍ പവര്‍പ്ലേ ലഭിക്കണം. പ്ലാന്‍ ചെയ്തത് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യണമായിരുന്നു. എന്നാല്‍ അത് സാധിച്ചില്ല.’

‘ഈ സീസണ്‍ മുഴുവനായി എടുത്ത് നോക്കിയാല്‍ എത്രത്തോളം വെല്ലുവിളികളാണ് ഞങ്ങള്‍ നേരിട്ടത് എന്ന് കാണാം. എളുപ്പം ജയിക്കാവുന്ന ചില കളികള്‍ തോറ്റു. ചില ക്ലോസ് ഗെയിമുകളില്‍ ജയിച്ചു. ഐപിഎല്ലില്‍ മത്സരങ്ങള്‍ ജയിക്കണം എങ്കില്‍ മെച്ചപ്പെട്ട നിലവാരത്തില്‍ കളിക്കേണ്ടതുണ്ട്’ സഞ്ജു പറഞ്ഞു.

ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്നില്‍ സഞ്ജു സാംസനും സംഘവും 86 റണ്‍സിനാണ് കൊമ്പുകുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍, റോയല്‍സ് 16.1 ഓവറില്‍ വെറും 85 റണ്‍സിന് ഓള്‍ ഔട്ടായി.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്