ഇത് ടി20യ്ക്ക് അനുകൂലമായ പിച്ചല്ല, ലോക കപ്പില്‍ എന്ത് സംഭവിക്കുമെന്ന് കാണാം; തുറന്നടിച്ച് സംഗക്കാര

നിര്‍ണായക മത്സരത്തില്‍ മുംബൈയോട് പരാജയപ്പെട്ടതിന് പിന്നില്‍ തങ്ങള്‍ തന്നെയാണെന്ന് രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ കുമാര്‍ സംഗക്കാര. പിച്ചിന്റേയോ ടോസിന്റേയോ പ്രശ്നമല്ല തോല്‍വിയ്ക്ക് കാരണമായതെന്നും പിഴവ് പറ്റിയത് തങ്ങള്‍ക്ക് തന്നെയാണെന്നും സംഗക്കാര പറഞ്ഞു.

‘പവര്‍പ്ലേയില്‍ 42-1 എന്ന നിലയിലായിരുന്നു ഞങ്ങള്‍. അത് പോലെ തന്നെ 13-14 ഓവര്‍ വരെ ഏഴ് വിക്കറ്റ് എങ്കിലും കൈയില്‍ വെച്ച് മുന്‍പോട്ട് പോവാനായിരുന്നു പ്ലാന്‍. എന്നാല്‍ സാഹചര്യത്തോട് ഇണങ്ങാനായില്ല. മുംബൈ വളരെ നന്നായി പന്തെറിഞ്ഞു. വിക്കറ്റുകള്‍ ഒരുപാട് നഷ്ടമായതോടെ ഒരു ഘട്ടത്തിലും ആക്രമിച്ച് കളിക്കാന്‍ നമുക്കായില്ല. പിച്ചിനേക്കാളും ടോസിനേക്കാളും പിഴവ് പറ്റിയത് ഞങ്ങള്‍ക്കാണ്.’

‘ഷാര്‍ജയിലേത് പോലുള്ള പിച്ചുകള്‍ ബാറ്ററുടെ ഫ്ളെക്സിബിളിറ്റിയും മനസും ടെസ്റ്റ് ചെയ്യുന്നതാണ്. ടി20ക്ക് ഇണങ്ങുന്ന പിച്ച് അല്ല ഇത്. ഇങ്ങനെ ഒരു പിച്ചില്‍ കളിക്കുന്നതും ഒരനുഭവമാണ്. ടി20 ലോക കപ്പിനായി ഈ പിച്ചുകള്‍ എങ്ങനെ എത്തുമെന്ന് കാത്തിരുന്ന് കാണാം’ സംഗക്കാര പറഞ്ഞു.

മുംബൈയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 91 റണ്‍സ് വിജയലക്ഷ്യം 70 പന്തുകള്‍ ശേഷിക്കെ മുംബൈ മറികടന്നു. സീസണിലെ ആദ്യ ഫിഫ്റ്റി കുറിച്ച ഇഷാന്‍ കിഷനാണ് (50*) മുംബൈയുടെ വിജയം വേഗത്തിലാക്കിയത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'