'മോറിസിനായി ഇത്രയും പണം മുടക്കണോ'; പീറ്റേഴ്‌സന്‍റെ വയറ് നിറഞ്ഞു

ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറാണ് ക്രിസ് മോറിസ്. ഇന്നലെ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ മോറിസിന്‍രെ ബോളിംഗ് പ്രകടനം ടീമിന് മുതല്‍ക്കൂട്ടാകുകയും ചെയ്തു. മോറിസിന്റെ ഈ പ്രകടനം ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണ് നല്ല ക്ഷീണമാണ് സമ്മാനിച്ചിരിക്കുന്നത്.

അടുത്തിടെ മോറിസിനെതിരെ വിമര്‍ശനവുമായി പീറ്റേഴ്‌സണ്‍ രംഗത്തെത്തിയിരുന്നു. തന്റെ ഐ.പി.എല്‍ കരിയറിലാകെ ലഭിച്ചതിനെക്കാള്‍ തുകയാണ് മോറിസിനൊക്കെ ഒരു സീസണില്‍ നല്‍കുന്നതെന്നും എന്തിനാണ് ഇത്രയും തുകയൊക്കെ മുടക്കി അദ്ദേഹത്തെ ടീമിലെടുക്കുന്നതെന്നുമാണ് പീറ്റേഴ്‌സണ്‍ ചോദിച്ചത്. ബാംഗ്ലൂരിനെതിരായ മത്സരത്തിലെ മോറിസിന്റെ മോശം പ്രകടനത്തിന് പിന്നാലെയായിരുന്നു പീറ്റേഴ്‌സണിന്റെ പരിഹാസം.

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലെ പ്രകടനത്തിലൂടെ മോറിസ് പീറ്റേഴ്‌സണുള്ള മറുപടി നല്‍കിയിരിക്കുകയാണ്. നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് മോറിസ് വീഴ്ത്തിയത്. കാര്‍ത്തിക്ക്, റസല്‍, കമ്മിന്‍സ് തുടങ്ങിയ വമ്പന്‍ സ്രാവുകളായിരുന്നു മോറിസിന്റെ ഇരകള്‍.

മത്സരത്തില്‍ അച്ചടക്കത്തോടെയുള്ള ബോളിംഗ് ഫീള്‍ഡിംഗ് പ്രകടനം പുറത്തെടുത്ത രാജസ്ഥാന്‍ കൊല്‍ക്കത്തയെ 133 ലൊതുക്കി. മറുപടി ബാറ്റിംഗില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്ന് രാജസ്ഥാന്‍ ആറ് വിക്കറ്റിന്റെ വിജയം ആഘോഷിക്കുകയും ചെയ്തു. മത്സരത്തില്‍ നായകന്‍ സഞ്ജു സാംസണ്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ