ഞങ്ങള്‍ക്കായ് അയാള്‍ ഒന്നും ചെയ്തിട്ടില്ല, അത് അദ്ദേഹത്തിനും അറിയാം; ഒടുവില്‍ പ്രതികരിച്ച് സംഗക്കാര

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ക്രിസ് മോറിസിന്റെ മോശം പ്രകടനത്തിലുള്ള നീരസം പരസ്യമാക്കി പരിശീലകന്‍ കുമാര്‍ സംഗക്കാര. സീസണിന്റെ രണ്ടാം പകുതിയില്‍ അദ്ദേഹത്തില്‍ നിന്നും ടീമിന് ഒരു ഗുണവും ലഭിച്ചിട്ടില്ലെന്നും അത് അദ്ദേഹത്തിനും അറിയാമെന്നും സംഗക്കാര പറഞ്ഞു.

‘ഐപിഎല്ലിന്റെ ആദ്യ പകുതിയില്‍ ക്രിസ് മോറിസ് ഞങ്ങള്‍ക്കായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നത് പോലെ അദ്ദേഹം ആ ജോലി ചെയ്തിട്ടില്ല. അവനത് അറിയാം, ഞങ്ങള്‍ക്കുമറിയാം.’

IPL 2021: Kumar Sangakkara not happy with Chris Morris' performance, drops massive hint

‘ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ ഞങ്ങള്‍ പവര്‍പ്ലേകളില്‍ കഷ്ടപ്പെടുകയായിരുന്നു. അപ്പോള്‍ മധ്യനിര ഞങ്ങളെ ഗെയിമുകളിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. രണ്ടാം ഘട്ടത്തില്‍ ഞങ്ങള്‍ വിപരീത ദിശയിലേക്ക് പോയി’ കുമാര്‍ സംഗക്കാര പറഞ്ഞു.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നാലോവറില്‍ 50 റണ്‍സ് വഴങ്ങിയ മോറിസിന്റെ പ്രകടനത്തിലും സംഗക്കാര അതൃപ്തി പ്രകടിപ്പിച്ചു. നിര്‍ണായക മത്സരത്തില്‍ ഏഴ് വിക്കറ്റിന് രാജസ്ഥാന്‍ തോറ്റിരുന്നു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി