പഞ്ചാബ് ഫൈനല്‍ കളിക്കുമെന്ന് യുവരാജ്; ഞങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങണോ എന്ന് ചഹല്‍, ഫൈനല്‍ കണ്ടിട്ട് മതിയെന്ന് യുവി

ഐ.പി.എല്ലില്‍ സരസന്‍ കമന്റുകളുമായി കൊമ്പുകോര്‍ത്ത് യുവരാജ് സിംഗും യുസ്വേന്ദ്ര ചഹലും. മുംബൈയ്‌ക്കെതിരായ മത്സരം സൂപ്പര്‍ ഓവറിലൂടെ പഞ്ചാബ് ജയിച്ചതിനു പിന്നാലെയാണ് ഇരുവരുടെയും ട്വിറ്ററിലെ വാക്‌പോരാട്ടം. കളികണ്ടിട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബ് ഫൈനലിലെത്തുമെന്നായിരുന്നു യുവരാജിന്റെ ട്വീറ്റ്. ഇതിന്റെ വാലുപിടിച്ച് ചഹല്‍ എത്തിയതോടെയാണ് വാക്‌പോരിന് തുടക്കമിട്ടത്.

ഈ കളി കണ്ടാല്‍ കിംഗ്സ് ഇലവന്‍ പ്ലേ ഓഫിലെത്തുമെന്നും, മുംബൈയ്‌ക്കോ ഡല്‍ഹിക്കോ എതിരെ ഫൈനലില്‍ കളിക്കുമെന്നുമാണ് യുവരാജ് ട്വീറ്റ് ചെയ്തത്. ഇത് കണ്ട് സഹോദരാ, ഞങ്ങളെന്താണ് ഇനി ചെയ്യേണ്ടത്, ഇന്ത്യയിലേക്ക് മടങ്ങണോ എന്നായിരുന്നു ബാംഗ്ലൂരിന്റെ താരമായ ചഹലിന്റെ ചോദ്യം. കുറച്ച് ബൗണ്ടറികളും സിക്സറും നേടുകയും, കുറച്ച് വിക്കറ്റുകളെടുക്കുകയും ചെയ്തിട്ട് തിരിച്ചുവരൂ എന്നായിരുന്നു യുവരാജ് ഇതിന് മറുപടി നല്‍കിയത്.

എന്നിട്ടും ചഹല്‍ വിട്ടുകൊടുക്കാന്‍ തയാറായില്ല. ശരി സഹോദരാ, അതെല്ലാം ഞാന്‍ ഐപിഎല്‍ ഫൈനല്‍ കളിക്കുന്നത് വരെ തുടരുമെന്ന് ചാഹല്‍ മറുപടി നല്‍കി. ഫൈനല്‍ കളിക്കുന്നത് കണ്ടതിന് ശേഷം തിരിച്ചു വരാമെന്നായിരുന്നു യുവരാജിന്റെ മറുപടി. ഇതോടെ ചാഹലിന്റെ മറുപടിയും മുട്ടി. ഇര്‍ഫാന്‍ പത്താന്‍ വരെ ഇവരുടെ ട്വീറ്ററിന് സ്‌മൈലി ഇട്ട് പ്രതികരിച്ചു.

നിലവിലെ പ്രകടനം വെച്ചു നോക്കിയാല്‍ ഈ സീസണില്‍ ഏറെ കിരീട സാദ്ധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് റോയല്‍ ചലഞ്ചേഴ് ബാംഗ്ലൂര്‍. 9 മത്സരത്തില്‍ നിന്ന് ആറു ജയവുമായി പോയിന്റ് പട്ടികയില്‍ മുംബൈയ്ക്കും ഡല്‍ഹയ്ക്കും പിന്നിലായി ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക