ഐ.പി.എല്‍ 2020; 120 രാജ്യങ്ങളില്‍ സംപ്രേഷണം, മത്സരങ്ങള്‍ മലയാളം ചാനലിലും

ഐ.പി.എല്‍ 13ാം സീസണിന് ഈ മാസം 19 ന് തുടക്കമാവുകയാണ്. പാകിസ്ഥാന്‍ ഒഴികെയുള്ള 120 രാജ്യങ്ങളില്‍ ഐ.പി.എല്‍ തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സിനാണ് ടൂര്‍ണമെന്റിന്റെ സംപ്രേഷണാവകാശം. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി എന്നിവ കൂടാതെ മലയാളം ഉള്‍പ്പടെ ഏഴു പ്രാദേശിക ഭാഷകളിലും മല്‍സരങ്ങളുടെ കമന്ററിയുണ്ടാവും.

ചാനലുകളും വിവരങ്ങളും

ഹിന്ദി- സ്റ്റാര്‍ സ്പോര്‍ട്സ് 1 ഹിന്ദി, സ്റ്റാര്‍ സ്പോര്‍ട്സ് 1 ഹിന്ദി എച്ച്ഡി.

ഇംഗ്ലീഷ്- മുകളിലെ രണ്ടു ചാനലുകളൊഴികെ സ്റ്റാര്‍ സ്പോര്‍ട്സിന്റെ എല്ലാ പേ ചാനലുകളിലും കാണാം.

തമിഴ്- സ്റ്റാര്‍ സ്പോര്‍ട്സ് തമിഴ് (എല്ലാ മല്‍സരങ്ങളും), വിജയ് സൂപ്പര്‍ (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം).

തെലുങ്ക്- സ്റ്റാര്‍ സ്പോര്‍ട്സ് തെലുങ്ക് (എല്ലാ മല്‍സരങ്ങളും), മാ മൂവീസ്, മാ മൂവീസ് എച്ച്ഡി (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം).

കന്നഡ- സ്റ്റാര്‍ സ്പോര്‍ട്സ് കന്നഡ (എല്ലാ മല്‍സരങ്ങളും), സ്റ്റാര്‍ സുവര്‍ണ, സ്റ്റാര്‍ സുവര്‍ണ എച്ച്ഡി (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം).

ബംഗാളി- സ്റ്റാര്‍ സ്പോര്‍ട്സ് ബംഗ്ല (എല്ലാ മല്‍സരങ്ങളും), ജല്‍ഷ മൂവീസ്, ജല്‍ഷ മൂവീസ് എച്ച്ഡി (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം)

മറാത്തി- സ്റ്റാര്‍ പ്രവാഹ്, സ്റ്റാര്‍ പ്രവാഹ് എച്ച്ഡി (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം)

മലയാളം- ഏഷ്യാനെറ്റ് പ്ലസ് (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം)

മൊബൈല്‍ ഫോണില്‍ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ എല്ലാ മല്‍സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യും. വാര്‍ഷിക പ്ലാനോ, പ്രതിമാസ പ്ലാനോ ഉള്ളര്‍ക്കു മാത്രമേ ഹോ്ടസ്റ്റാറില്‍ മല്‍സരങ്ങള്‍ സൗജന്യമായി കാണാന്‍ സാധിക്കുകയുള്ളൂ.


ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണ് ഇത്തവണത്തേത്. ഗ്രൂപ്പ് ഘട്ടത്തില്‍ 46 ദിവസങ്ങളിലായി 56 മത്സരങ്ങളാണുള്ളത്. ദുബായില്‍ 24 മത്സരങ്ങളും അബുദാബിയില്‍ 20 മത്സരങ്ങളും ഷാര്‍ജയില്‍ 12 മത്സരങ്ങളും നടക്കും. 10 ദിവസങ്ങളില്‍ രണ്ടു വീതം മത്സരങ്ങള്‍ നടക്കും. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30-ന് അബുദാബിയിലാണ് മത്സരം. നവംബര്‍ 10-നാണ് ഫൈനല്‍.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്