ഐ.പി.എല്‍ 2020; ടോസ് വിജയം സണ്‍റൈസേഴ്‌സിന്

ഐ.പി.എല്ലില്‍ ഇന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്ന് തോല്‍വികളുടെ ഭാരമേറി പഞ്ചാബ് എത്തുമ്പോള്‍ വിജയവഴിയില്‍ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്.

ഹൈദരാബാദ് നിരയില്‍ സിദ്ധാര്‍ഥ് കൗളിന് പകരം ഖലീല്‍ അഹമ്മദ് കളിക്കും. പഞ്ചാബില്‍ ഹര്‍പ്രീത് ബ്രാര്‍, ക്രിസ് ജോര്‍ദാന്‍, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്ക് പകരം പ്രബ്‌സിമ്രാന്‍ സിംഗ്, അര്‍ഷ്ദീപ് സിംഗ്, മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ ടീമിലിടം നേടി. ക്രിസ് ഗെയിലിന് ഇന്നും ടീമില്‍ ഇടം ലഭിച്ചില്ല.

പഞ്ചാബിനായി കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കുന്നതെങ്കിലും പിന്നാലെ എത്തുന്നവര്‍ കാര്യമായ സംഭാവനകള്‍ നല്‍കാത്തതാണ് ടീമിന്റെ പ്രധാന പ്രശ്നം. ബോളിംഗ് നിരയും നിലവാരത്തിനൊന്ന് ഉയരുന്നില്ല. മാക്സ്വെല്ലിന് ഇതുവരെയും ഫോമിലേക്ക് എത്താകാനായിട്ടില്ല.

ജോണി ബെയര്‍‌സ്റ്റോ, ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ, കെയിന്‍ വില്യംസന്‍ എന്നിവരടങ്ങിയ ബാറ്റിംഗ് നിരയാണ് ഹൈദരാബാദിന്റെ പ്രധാന കരുത്ത്. ബോളിംഗില്‍ ഭുവനേശ്വര്‍ കുമാര്‍ പരിക്കേറ്റു പുറത്തായത് ടീമിന് തിരിച്ചടിയായിട്ടുണ്ട്. ടി നടരാജ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും കൗള്‍, സന്ദീപ് ശര്‍മ എന്നിവര്‍ വേണ്ടത്ര ശോഭിക്കുന്നില്ല.

അഞ്ച് വീതം മത്സരങ്ങള്‍ കളിച്ച സണ്‍റൈസേഴ്‌സിന് നാലും പഞ്ചാബിന് രണ്ടും പോയിന്റുകളാണുള്ളത്. ബാംഗ്ലൂരിനെതിരെ നേടിയ വിജയം മാത്രമാണ് പഞ്ചാബിന് ആശ്വസിക്കാനുള്ളത്. ഡല്‍ഹിയോടും ചെന്നൈയോടുമാണ് ഹൈദരാബാദിന്റെ വിജയം. കളിക്കണക്കു നോക്കിയാല്‍ ഇരുടീമും 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 10ലും ജയം ഹൈദരാബാദിനായിരുന്നു. 4 എണ്ണത്തില്‍ പഞ്ചാബ് ജയിച്ചു. 2014 ല്‍ യു.എ.ഇയില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 72 റണ്‍സിന് പഞ്ചാബ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയിരുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ