'ജയിക്കാവുന്നതിലും കൂടുതല്‍ റണ്‍സ് ഉണ്ടെന്നാണ് ഞാന്‍ കരുതിയത്'; തോല്‍വിയ്ക്ക് പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യ

ഇന്നലെ മുംബൈയ്‌ക്കെതിരെ രാജസ്ഥാന്‍ മിന്നുംജയം ആഘോഷിച്ചപ്പോള്‍ മറുവശത്ത് പാഴായി പോയ ഒന്നിംഗ്‌സുണ്ട്. 21 പന്തുകളില്‍ നിന്ന് പുറത്താകാതെ 60 റണ്‍സെടുത്ത് ഹര്‍ദ്ദിക് പാണ്ഡ്യയുടെ. മുംബൈ 170- ന് മുകളില്‍ പോകില്ല എന്ന അവസ്ഥ നിലനില്‍ക്കെ പാണ്ഡ്യയുടെ കൂറ്റനടികളാണ് 196 എന്ന മികച്ച സ്കോർ വരെ എത്തിച്ചത്. മത്സരത്തില്‍ മുംബൈക്ക് വിജയിക്കാവുന്നതിലും കൂടുതല്‍ റണ്‍സുണ്ടെന്നാണ് താന്‍ കരുതിയതെന്ന് പാണ്ഡ്യ പറഞ്ഞു.

“രണ്ടാം സ്ട്രാറ്റജിക് ടൈം ഔട്ട് വന്നപ്പോള്‍ ഞങ്ങള്‍ പരമാവധി 170 റണ്‍സ് അടിക്കാന്‍ സാധിക്കുമെന്നായിരുന്നു കരുതിയത്. ആ സ്‌കോര്‍ ലക്ഷ്യമിട്ടാണ് കളിച്ചത്. എന്നാല്‍ 25 റണ്‍സ് കൂടുതലായി ടീമിന് ലഭിച്ചു. അത് ജയിക്കാന്‍ ധാരാളമായിരുന്നു എന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷേ ഈ ജയത്തിന്റെ എല്ലാ ക്രെഡിറ്റും സ്റ്റോക്സിനും സഞ്ജുവിനുമുള്ളതാണ്. അവര്‍ ഗംഭീരമായി ബാറ്റ് ചെയ്തു. ചില സമയങ്ങളില്‍ നിങ്ങള്‍ എതിരാളികള്‍ക്ക് കൂടി ക്രെഡിറ്റ് കൊടുക്കണം. അവരാണ് ഈ മത്സരത്തില്‍ തകര്‍ത്തടിച്ചത്.”

“നന്നായി തന്നെ സഞ്ജുവും സ്റ്റോക്സും ബാറ്റ് ചെയ്തു. ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. അവരുടെ കളിക്കളത്തിലെയും ബാറ്റിംഗിലെയും മികവാണ് ജയത്തിലേക്ക് നയിച്ചത്. എന്തിനേറെ പറയുന്നു ഭാഗ്യം പോലും അവര്‍ക്കൊപ്പമായിരുന്നു. പന്ത് ടോപ് എഡ്ജിലും ഇന്‍സൈഡ്-ഔട്ട്സൈഡ് എഡ്ജിലും തട്ടി വരെ ബൗണ്ടറിയിലേക്ക് പോയി. ഇത്രയൊക്കെയാണെങ്കിലും അവര്‍ ഞെട്ടിക്കുന്ന ഷോട്ടുകള്‍ കളിച്ചിരുന്നു. അതുകൊണ്ട് ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് വലിയ സാദ്ധ്യതകളില്ലായിരുന്നു” പാണ്ഡ്യ പറഞ്ഞു.

മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. ഐ.പി.എല്ലില്‍ തന്റെ രണ്ടാം സെഞ്ച്വറി കുറിച്ച സ്റ്റോക്സ്, 60 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെ നിന്നു. സഞ്ജു സാംസണ്‍ 31 പന്തില്‍ 54 റണ്‍സെടുത്ത് സ്റ്റോക്സിനൊപ്പം വിജയത്തില്‍ പങ്കാളിയായി.

Latest Stories

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ