അടിച്ചു തകര്‍ത്ത് വാര്‍ണറും ബെയര്‍സ്‌റ്റോയും; 200 കടന്ന് വിജയലക്ഷ്യം

ഐ.പി.എല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 202 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഡേവിഡ് വാര്‍ണര്‍- ജോണി ബെയര്‍‌സ്റ്റോ സഖ്യത്തിന്റെ 160 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 55 ബോളില്‍ നിന്ന് 6 സിക്‌സിന്റെയും 7 ഫോറിന്റെയും അകമ്പടിയില്‍ ബെയര്‍സ്‌റ്റോ 97 റണ്‍സ് നേടി.

നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്സ് 201 റണ്‍സ് നേടിയത്. വാര്‍ണര്‍ 40 ബോളില്‍ 52 റണ്‍സെടുത്തു. ഒരു സിക്‌സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു വാര്‍ണറുടെ പ്രകടനം. മനീഷ് പാണ്ഡെ 2 ബോളില്‍ 1, അബ്ദുള്‍ സമദ് 7 ബോളില്‍ 8, പ്രിയം ഗാര്‍ഗ് പൂജ്യം എന്നിവര്‍ നിരാശപ്പെടുത്തി. അഭിഷേക് ശര്‍മ്മ 6 ബോളില്‍ 12 റണ്‍സെടുത്തു. വില്യംസണ്‍ 10 ബോളില്‍ 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പഞ്ചാബിനായി രവി ബിഷ്‌ണോയി മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റും ഷമി ഒരുവിക്കറ്റും വീഴ്ത്തി.

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദ് നിരയില്‍ സിദ്ധാര്‍ഥ് കൗളിന് പകരം ഖലീല്‍ അഹമ്മദ് കളിക്കും. പഞ്ചാബില്‍ ഹര്‍പ്രീത് ബ്രാര്‍, ക്രിസ് ജോര്‍ദാന്‍, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്ക് പകരം പ്രബ്‌സിമ്രാന്‍ സിംഗ്, അര്‍ഷ്ദീപ് സിങ്, മുജീബുര്‍ റഹമാന്‍ എന്നിവര്‍ ടീമിലിടം നേടി. ക്രിസ് ഗെയിലിന് ഇന്നും ടീമില്‍ ഇടം ലഭിച്ചില്ല.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍‌സ്റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, അബ്ദുല്‍ സമദ്, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, ടി. നടരാജന്‍, ഖലീല്‍ അഹമ്മദ്.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീം: കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, മന്‍ദീപ് സിങ്, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, പ്രബ്‌സിമ്രന്‍ ഗില്‍, അര്‍ഷ്ദീപ് സിങ്, ഷെല്‍ഡന്‍ കോട്രല്‍, മുജീബുര്‍ റഹ്മാന്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയി.

Latest Stories

ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല; തുറന്ന് സമ്മതിച്ച് മാലദ്വീപ് പ്രതിരോധ മന്ത്രി

ബിസിസിഐ കാണിച്ച നടപടി തെറ്റ്, അവനെ ശരിക്കും ചതിക്കുകയാണ് ചെയ്തത്: മുഹമ്മദ് ഷമി

കണ്ണൂരില്‍ ബോംബ് സ്‌ഫോടനങ്ങള്‍ അവസാനിക്കുന്നില്ല; ഐസ്‌ക്രീം ബോംബെറിഞ്ഞത് പൊലീസ് വാഹനത്തിന് നേരെ

തമിഴ്‌നാട്ടില്‍ ആരുമായും സംഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കാന്‍ 'തമിഴക വെട്രി കഴകം'; പാര്‍ട്ടിയിലെ ഭാരവാഹികളെ പ്രഖ്യാപിച്ച് വിജയ്

ഉര്‍ഫി ജാവേദിന്റെ ഫാഷന്‍ വളരെ ക്രിയേറ്റീവ് ആണ്, സെന്‍ഡായെ കോപ്പി ചെയ്യാറുണ്ട്..; തുറന്നു പറഞ്ഞ് ജാന്‍വി കപൂര്‍

വരും വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്‍റെ ക്ഷേത്രങ്ങള്‍ രാജ്യത്ത് ഉയരും: അമ്പാട്ടി റായിഡു

IPL 2024: പാകിസ്ഥാൻ ഡ്രസിങ് റൂമിൽ സ്വാധീനം ചെലുത്തുന്ന ഇന്ത്യൻ താരം അവനാണ്, ഞങ്ങൾ ഇപ്പോഴും അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചു: മുഹമ്മദ് റിസ്‌വാൻ

വിവാഹം കഴിഞ്ഞ് ഏഴ് ദിവസം; നവവധുവിന് നിരന്തരം മര്‍ദ്ദനം; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ചു; രണ്ട് ബിജെപി നേതാക്കൾ കൂടി അറസ്റ്റിൽ

ശൈലജക്കെതിരെയുള്ള ആക്രമണം കേരളത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനരീതിയെ വലിച്ചു താഴ്ത്തി; പൊതുജീവിതത്തില്‍ നിന്ന് സ്ത്രീകളെ അകറ്റിനിറുത്തുമെന്ന് എംഎ ബേബി