റബാഡ അതിവേഗം ബഹുദൂരം; നരെയ്‌നെയും മലിംഗയെയും പിന്നിലാക്കി

ഐ.പി.എല്ലില്‍ അതിവേഗത്തില്‍ 50 വിക്കറ്റുകള്‍ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബഡ. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റ്‌സ്മാന്‍ ഫാഫ് ഡുപ്ലസിയെ പുറത്താക്കിയാണ് റബാഡ ഈ നേട്ടത്തിലെത്തിയത്.

വെറും 27 മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. 32 മത്സരങ്ങളില്‍ നിന്നും 50 വിക്കറ്റുകള്‍ നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്നെയാണ് റബാഡ ഈ റോക്കോഡില്‍ പിന്നിലാക്കിയത്. നരെയ്നിനെക്കാളും അഞ്ചുമത്സരങ്ങള്‍ കുറച്ചു കളിച്ചാണ് റബാഡ ഈ നേട്ടം കൈവരിച്ചത്.

50 വിക്കറ്റുകള്‍ വീഴ്ത്താല്‍ 616 പന്തുകളാണ് റബാഡയ്ക്ക് എറിയേണ്ടി വന്നത്. ഇക്കാര്യത്തില്‍ മുംബൈയുടെ ശ്രീലങ്കന്‍ താരം ലസിത് മലിംഗയെയാണ് റബാഡ പിന്നിലാക്കിയത്. 749 പന്തുകള്‍ എറിഞ്ഞാണ് മലിംഗ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. സുനില്‍ നരെയ്ന്‍ (760), ഇമ്രാന്‍ താഹിര്‍ (766), മോഹിത് ശര്‍മ (797) എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍.

സീസണില്‍ മികച്ച ഫോമിലാണ് റബാഡയുള്ളത്. 9 മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളാണ് റബാഡ ഈ സീസണില്‍ നേടിയിരിക്കുന്നത്. ടൂര്‍ണമെന്റിലെ പര്‍പ്പിള്‍ ക്യാപ്പും ഇപ്പോള്‍ റബാഡയുടെ തലയിലാണ്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്