റോയല്‍ ചാലഞ്ചേഴ്‌സില്‍ അധികമാര്‍ക്കും അത്ര വിശ്വാസമില്ല: തുറന്നു പറഞ്ഞ് കോഹ്‌ലി

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ കുറിച്ച് പൊതുവേ ആര്‍ക്കും അത്ര പോസിറ്റീവ് അഭിപ്രായമല്ല ഉള്ളതെന്ന് നായകന്‍ വിരാട് കോഹ്‌ലി. കൊല്‍ക്കത്തയ്‌ക്കെതിരായ മിന്നും ജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി. തനിക്കു ഈ ടീമില്‍ നല്ല വിശ്വാസമുണ്ടെന്നും, സഹതാരങ്ങള്‍ക്കും അങ്ങനെ തന്നെയാണെന്നും കോഹ്‌ലി പറഞ്ഞു.

“ഞങ്ങള്‍ക്കൊരു പ്ലാന്‍ എയുണ്ട്, പ്ലാന്‍ ബിയുണ്ട്. താരങ്ങള്‍ അതു നടപ്പാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണു ബാംഗ്ലൂര്‍ ടീം ഇപ്പോള്‍ മികച്ചു നില്‍ക്കുന്നത്. പൊതുവായുള്ള ചിന്തകള്‍ നോക്കിയാല്‍, ഒരുപാടു പേര്‍ക്കൊന്നും റോയല്‍ ചാലഞ്ചേഴ്‌സില്‍ അത്ര വിശ്വാസമുണ്ടെന്നൊന്നും ഞാന്‍ കരുതുന്നില്ല. എന്നാല്‍ എനിക്കു വിശ്വാസമുണ്ട്, എന്റെ സഹതാരങ്ങള്‍ക്കുമുണ്ട്.”

“കൃത്യമായി ആസൂത്രണങ്ങള്‍ നടപ്പിലാക്കാനാണു ഞങ്ങള്‍ ഇവിടെയെത്തിയത്. ഞങ്ങള്‍ക്കു കഴിവുകളുണ്ട്. ലോകത്തെ ഏറ്റവും മികച്ച താരങ്ങളുണ്ടായിട്ടും സ്വയം വിശ്വാസം ഇല്ലെങ്കില്‍ നമുക്കു വിജയിക്കാന്‍ സാധിക്കില്ല” കോഹ്‌ലി പറഞ്ഞു.

IPL 2020 | Contrary to the public belief, I don

ബുധനാഴ്ച നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ എട്ടു വിക്കറ്റിനാണ് ബാംഗ്ലൂര്‍ തകര്‍ത്തു വിട്ടത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഡല്‍ഹിയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്തേക്ക് ബാംഗ്ലൂര്‍ ഉയര്‍ന്നു. ഒടുവില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ചാണു ബാംഗ്ലൂര്‍ രണ്ടാമതെത്തിയത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍