ഐ.പി.എല്‍ 2020; മുംബൈ ഇന്ത്യന്‍സ് വിജയ ലക്ഷ്യം കുറിച്ചു

ഐ.പി.എല്‍ 13ാം സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 163 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്‍സെടുത്തത്.

മുംബൈയ്ക്കായി ഡികോക്ക് (20 പന്തില്‍ 33) സൗരഭ് തിവാരി (31 പന്തില്‍ 42) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നായകന്‍ രോഹിത്ത് ശര്‍മ്മ (12) സൂര്യകുമാര്‍ യാദവ് (17) ഹാര്‍ദ്ദിക് പാണ്ഡ്യ (14) പൊള്ളാര്‍ഡ് (18) ജയിംസ് പാറ്റിന്‍സണ്‍ (11) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം.

മികച്ച രീതിയില്‍ തുടങ്ങിയ മുംബൈയെ ചെന്നൈ ബോളിംഗ് പട എറിഞ്ഞു മെരുക്കുകയായിരുന്നു. ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റും ജഡേജ, ദീപക് ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പിയൂഷ് ചൗള, സാം കറെന്‍, എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഫാഫ് ഡുപ്ലേസിയുടെ മികച്ച രണ്ട് ക്യാച്ചുകള്‍ക്കും മത്സരം സാക്ഷ്യം വഹിച്ചു.

ഡ്വെയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ എന്നിവരെ പുറത്തിരുത്തിയാണ് ചെന്നൈ ഇറങ്ങിയത്. ബ്രാവോയ്ക്കു പകരം സാം കറെനാണ് ടീമില്‍. ക്വിന്റന്‍ ഡികോക്ക്, കീറന്‍ പൊള്ളാര്‍ഡ്, ജയിംസ് പാറ്റിന്‍സന്‍, ട്രെന്റ് ബൗള്‍ട്ട് എന്നിവരാണ് മുംബൈ ടീമിലെ വിദേശ താരങ്ങള്‍.

ചെന്നൈ ടീം: മുരളി വിജയ്, ഷെയ്ന്‍ വാട്‌സന്‍, ഫാഫ് ഡുപ്ലേസി, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, എം.എസ്. ധോണി (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, സാം കറന്‍, ദീപക് ചാഹര്‍, പിയൂഷ് ചൗള, ലുങ്കി എന്‍ഗിഡി.

മുംബൈ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റന്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, കീറന്‍ പൊള്ളാര്‍ഡ്, ജയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചാഹര്‍, ട്രെന്റ് ബൗള്‍ട്ട്, ജസ്പ്രീത് ഭുംറ

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്