കോഹ്ലി ഒറ്റയ്ക്ക് മറികടന്നത് നാല് രാജ്യങ്ങളെ, അവിശ്വസനീയ റെക്കോഡ്

ഓസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിരാട് കോഹ്ലി സെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ നായകനെ തേടി അവിശ്വസനീയ റെക്കോഡ്. 2017 മുതല്‍ നേടിയ ഏകദിന സെഞ്ച്വറികളുടെ കാര്യത്തില്‍ 4 രാജ്യങ്ങളെയാണ് കോഹ്ലി ഒറ്റയ്ക്ക് മറികടന്നിരിക്കുന്നത്.

2017 മുതല്‍ ഇതുവരെ 15 സെഞ്ച്വറികളാണ് കോഹ്ലി നേടിയത്. ഈ കാലയളവില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക എന്നീ ടീമുകളുടെ മൊത്തം കളിക്കാര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്രയും സെഞ്ച്വറി നേടാന്‍ കഴിഞ്ഞിട്ടില്ല.

പാകിസ്ഥാന്‍ താരങ്ങളെല്ലാവരും കൂടി 14 സെഞ്ച്വറികളാണ് ഈ സമയത്ത് നേടിയത്. ബംഗ്ലാദേശ് ടീം 13 സെഞ്ചുറിയും വെസ്റ്റിന്‍ഡീസ് ടീം 12 സെഞ്ച്വറിയും ശ്രീലങ്കന്‍ ടീം 10 സെഞ്ച്വറിയുമാണ് ആകെ സ്വന്തമാക്കാനായത്.

അതേസമയം 2017 ന്റെ തുടക്കം മുതല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മ്മാറ്റുകളില്‍ നിന്നുമായി 25 സെഞ്ച്വറികള്‍ കോഹ്ലി അടിച്ചു കൂട്ടിയിട്ടുണ്ട്. ഈ കണക്കുകൂടി ചേരുകയാണെങ്കില്‍ കോഹ്ലിയെ ഒറ്റയ്ക്ക് ഒരു ലോക ടീമായി പ്രഖ്യാപിക്കേണ്ടി വരും!. ഏകദിന കരിയറിലെ കോഹ്ലിയുടെ നാല്‍പ്പത്തിയൊന്നാം സെഞ്ചുറിയായിരുന്നു റാഞ്ചിയില്‍ നേടിയത്.

Latest Stories

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ