അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ടൈ ആയ മത്സരങ്ങളില്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്നാം ടി20 ടൈ ആയതിനാല്‍ വിജയിയെ തീരുമാനിക്കാന്‍ രണ്ട് സൂപ്പര്‍ ഓവറുകള്‍ വേണ്ടിവന്നു. രണ്ടാം സൂപ്പര്‍ ഓവറില്‍ 11 റണ്‍സ് പ്രതിരോധിക്കുന്നതിനിടെ രണ്ട് അഫ്ഗാന്‍ ബാറ്റര്‍മാരെ 1 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ ഒടുവില്‍ ജയം പിടിച്ചത്.

കളിയുടെ ഭാഗമായ വിരാട് കോഹ്ലി, ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ സമനിലയിലായ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ എംഎസ് ധോണിയെ മറികടന്നു. അത്തരം 8 മത്സരങ്ങളില്‍ കോഹ്ലി കളിച്ചിട്ടുണ്ട്, ധോണി കളിച്ചവയില്‍ ഏഴ് മത്സരങ്ങള്‍ ടൈ ആയിട്ടുണ്ട്. രവീന്ദ്ര ജഡേജ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ്മ എന്നിവര്‍ അഞ്ച് ടൈ മത്സരങ്ങള്‍ തികച്ചവരാണ്

ഏറ്റവും കൂടുതല്‍ ടൈ ആയ മത്സരങ്ങളില്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍

വിരാട് കോഹ്‌ലി- 8

എംഎസ് ധോണി- 7

രവീന്ദ്ര ജഡേജ- 6

സച്ചിന്‍ ടെണ്ടുല്‍ക്കര്‍- 5

രോഹിത് ശര്‍മ്മ- 5

14 മാസത്തിന് ശേഷമാണ് വിരാടും രോഹിതും ടി20 ടീമില്‍ തിരിച്ചെത്തിയത്. മൊഹാലി, ഇന്‍ഡോര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നടന്ന മത്സരങ്ങള്‍ ജയിച്ച ഇന്ത്യ പരമ്പര 3-0ന് സ്വന്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ