'ഇന്ത്യയ്ക്ക് ജയിക്കാന്‍ കോഹ്‌ലി വേണമെന്നില്ല'; തുറന്നടിച്ച് സുനില്‍ ഗവാസ്‌കര്‍

വിരാട് കോഹ്‌ലിയില്ലാതെയും ഇന്ത്യന്‍ ടീമിനു വിജയിക്കാന്‍ സാധിക്കുമെന്നു മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. കോഹ്‌ലിയുടെ അഭാവം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു തിരിച്ചടിയായി മാറില്ലെന്നും ടീമിലെ മറ്റു താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്ന് ഈ അഭാവം നികത്തുമെന്നും ഗവാസ്‌കര്‍ പറയുന്നു.

“കോഹ്‌ലി കളിച്ചിട്ടില്ലാത്തപ്പോഴെല്ലാം ഇന്ത്യ വിജയിച്ചതായി നോക്കിയാല്‍ മനസിലാവും. ഓസ്ട്രേലിയക്കെതിരായ ധര്‍മശാല ടെസ്റ്റ്, അഫ്ഗാനിസ്താനെതിരായ ടെസ്റ്റ്, 2018 ലെ നിദാഹാസ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവയെല്ലാം ഇതിനു ഉദാഹരണങ്ങളാണ്. കോഹ്‌ലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരുടെ ഉത്തരവാദിത്വം വര്‍ധിക്കും. കഴിവിന്റെ പരമാവധി ഇരുവരും പുറത്തെടുക്കേണ്ടി വരും.”

“കോഹ്‌ലിയുടെ ഒഴിവില്‍ ആര് ഇന്ത്യയെ നയിക്കുമെന്ന് സെലക്ടര്‍മാര്‍ പ്രഖ്യാപിക്കണം. ക്യാപ്റ്റന്‍സി രഹാനെയെ സഹായിക്കുമെന്നാണ് കരുതുന്നത്. സാഹചര്യങ്ങളെ നിയന്ത്രണത്തിലാക്കാനും കുറേക്കൂടി സുരക്ഷിതത്വം തോന്നാനും ഇത് രഹാനെയെ സഹായിക്കും. പൂജാരയെ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ വിടണം.” ഗവാസ്‌കര്‍ പറഞ്ഞു.

Ajinkya Rahane, Cheteshwar Pujara To Practice With Pink Ball

ഓസീസിനെതിരാ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ മാത്രമാവും കോഹ്ലി ഇന്ത്യയെ നയിക്കുക.ആദ്യ ടെസ്റ്റിന് ശേഷം തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായി കോഹ്ലി നാട്ടിലേക്ക് മടങ്ങും. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലിലാണ് തുടക്കമാകുക. ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. രണ്ടാം ടെസ്റ്റ് 26- ന് മെല്‍ബണില്‍ നടക്കും. മൂന്നാം മത്സരം ജനുവരി 7- ന് സിഡ്നിയിലും നാലാം മത്സരം ജനുവരി 15-ന് ബ്രിസ്ബേണിലും നടക്കും.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്