ഇന്ത്യന്‍ പേസര്‍മാര്‍ വിറപ്പിക്കുന്നു; ഇംഗ്ലണ്ടിന് തകര്‍ച്ചയോടെ തുടക്കം

ലോര്‍ഡ്‌സില്‍ വിജയം മോഹിച്ച് അഞ്ചാം ദിനത്തെ കളിക്കിറങ്ങിയ ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഇന്ത്യന്‍ പേസര്‍മാര്‍. ഇന്ത്യ മുന്നില്‍വച്ച 272 എന്ന ലക്ഷ്യം തേടുന്ന ഇംഗ്ലണ്ടിന് ക്ഷണത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടമായി. 40 ഓവര്‍ അവശേഷിക്കുമ്പോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 212 റണ്‍സ്‌കൂടിവേണം.

നിറങ്ങിയ ഇംഗ്ലണ്ട് ഇപ്പോള്‍ 64/3 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ റോറി ബേണ്‍സു ഡോം സിബ്ലിയും പൂജ്യത്തിന് പുറത്തായി. ഒമ്പത് റണ്‍സെടുത്ത ഹസീബ് ഹമീദാണ് കൂടാരം പൂകിയ മറ്റൊരു ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍. ജോ റൂട്ടും (31) ജോണി ബെയര്‍സ്‌റ്റോയും (2) ക്രീസിലുണ്ട്. ഇന്ത്യന്‍ പേസ് നിരയില്‍ ജസ്പ്രീത് ബുംറയും ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റ് വീതം പിഴുതു.

നേരത്തെ, വാലറ്റത്തില്‍ മുഹമ്മദ് ഷമി (56 നോട്ടൗട്ട്), ജസ്പ്രീത് ബുംറ (34 നോട്ടൗട്ട്) എന്നിവരുടെ മികവില്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 298/8 എന്ന സ്‌കോറിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നിര്‍ണായകമായ അഞ്ചാം ദിനം രക്ഷകനാകുമെന്ന് കരുതപ്പെട്ട ഋഷഭ് പന്തിന്റെ (22) പുറത്താകലിന്റെഞെട്ടലോടെയാണ് ടീം ഇന്ത്യ പോരാട്ടം ആരംഭിച്ചത്. ഇഷാന്ത് ശര്‍മ്മയും (16) പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ പതറി. എന്നാല്‍ ബുംറയും ഷമിയും ചേര്‍ന്ന് ഇംഗ്ലീഷ് ബൗളര്‍മാരുടെ മുനയൊടിച്ചപ്പോള്‍ ഇന്ത്യക്ക് പൊരുതാവുന്ന ലീഡ് ലഭിച്ചു.

Latest Stories

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി