CT 2025: ഉദ്ദേശിച്ചത് കെയ്ൻ വില്യംസണ് കൊടുത്തത് ഹാരി കെയ്ന്; ഇന്ത്യൻ ആരാധകരുടെ പൊങ്കാല വിശേഷങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടെ ചാർത്തി ചാമ്പ്യസ് ട്രോഫി വിടവാങ്ങിയെങ്കിലും അതിന്റെ ഓർമ്മകൾ ആരധകരുടെ മനസ്സിൽ കുറച്ച് കാലത്തേക്ക് കൂടി നീണ്ടുനിൽക്കും. ഒട്ടനവധി നിർണായക നിമിഷങ്ങൾ ഇന്ത്യൻ ആരാധകർക്ക് ഓർക്കാനുണ്ടെങ്കിലും രസകരമായ ചില സംഭവങ്ങൾ കൂടെ ടൂർണമെന്റിൽ പങ്കുവെക്കുന്നു. ഇന്ത്യയുടെ ഏതെങ്കിലും താരത്തെ ഔട്ട് പുറത്താക്കുകയോ അവരുമായി കൊമ്പുകോർക്കുകയോ ചെയ്താൽ എതിർ താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കയറി പൊങ്കാലയിടുന്നത് ഇന്ത്യൻ ആരാധകരുടെ പതിവാണെങ്കിലും ആള് മാറി കമന്റ് ഇടുന്നതാണ് ഇത്തവണത്തെ ട്രെന്റ്.

കഴിഞ്ഞ ഞായറാഴ്ച നടന്ന ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിനിടെ ഗ്ലെൻ ഫിലിപ്സിന്റെ അതിശയകരമായ ക്യാച്ച് വിരാട് കോഹ്‌ലിയെ പുറത്താക്കിയതോടെ ആരാധകർക്കിടയിൽ വലിയൊരു രോഷം കത്തിപ്പടർന്നു. പുറത്താക്കലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ പ്രതികരണങ്ങൾ നിറഞ്ഞു. പലരും ഗ്ലെൻ ഫിലിപ്സിന് പകരം ഇലക്ട്രോണിക്സ് ബ്രാൻഡായ ഫിലിപ്സിന്റെ ഔദ്യോഗിക പേജുകളെയാണ് തെറ്റായി ലക്ഷ്യം വച്ചത്. ഈ ആശയക്കുഴപ്പം ഫിലിപ്സിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി അഭിപ്രായപ്രകടനങ്ങൾക്ക് കാരണമായി, തുടർന്ന് കോഹ്‌ലിയുടെ പുറത്താക്കലിൽ ഉപയോക്താക്കൾക്ക് നിരാശയും അവിശ്വാസവും പ്രകടിപ്പിക്കേണ്ടി വന്നു.

സമാനമായ അനുഭവമാണ് ഇന്നലെ ഇംഗ്ലീഷ് ഫുട്ബോൾ താരം ഹാരി കെയിനിനും നേരിടേണ്ടി വന്നത്. ഇന്ത്യയുടെ സ്പിന്നർ കുൽദീപ് യാദവിന്റെ പന്തിൽ പുറത്തായ ന്യൂസിലാൻഡ് വെറ്ററൻ കെയ്ൻ വില്യംസന്റെ കമന്റ് ബോക്സ് ചെറുതായിട്ടൊന്ന് മാറി എത്തിപ്പെട്ടത് ഹാരി കെയിനിൽ. പിന്നെ ഒരുപാട് ചിന്തിക്കാൻ നിന്നില്ല എല്ലാ ദേഷ്യവും അവിടെ ചെരിഞ്ഞു. ആളുകളെ മാറിപോകുന്നത് ഇത് ആദ്യമല്ലെങ്കിലും ഇത്തരം സന്ദർഭങ്ങൾ ഓർക്കുന്നത് രസകരമായിരിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ